എഐവൈഎഫ്, എഐഎസ്എഫ്, എസ്എഫ്‌ഐ വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ആരാദ്യം പ്രതിഷേധിക്കണമെന്നതിനെ ചൊല്ലിയായിരുന്നു ഏറ്റുമുട്ടല്‍. അക്രമാസക്തരായ സമരക്കാര്‍ പോലീസ് ജീപ്പിനു നേര്‍ക്ക് കല്ലെറിഞ്ഞു. കല്ലേറില്‍ പോലീസ് ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്നാണ് പോലീസ് സംഘം ലാത്തി വീശിയതും കണ്ണീര്‍വാതകം പ്രയോഗിച്ചതും. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയതിനു ശേഷവമാണ് പരീക്ഷ ആരംഭിച്ചത്.
രാവിലെ കെഎസ്‌യു, ഐഎസ്ഒ വിദ്യാര്‍ഥി സംഘടനകളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രത്തിലേക്കു പ്രകടനം നടത്തിയിരുന്നു. പരീക്ഷാ കേന്ദ്രത്തിലേക്കു തള്ളിക്കയറിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. 360 സീറ്റിലേക്ക് 1300 വിദ്യാര്‍ഥികളാണ് എംഇഎസില്‍ പരീക്ഷയെഴുതുന്നത്. പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി ചോര്‍ത്തിയെന്നാരോപിച്ചാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം അരങ്ങേറിയത്.
35 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെ പ്രവേശനം ഉറപ്പാക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് കോഴ നല്‍കിയിട്ടുണെ്ടന്ന ആരോപണവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാവിലെ കെഎസ്‌യു-എസ്‌ഐഒ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. എംഇഎസ് സ്‌കൂളിനോടു ചേര്‍ന്ന കോളജിലാണ് പരീക്ഷ നടത്തുന്നത്. രാവിലെ അമ്പതോളം വരുന്ന കെഎസ്‌യു പ്രവര്‍ത്തകരാണ് ആദ്യം കോളജിലേക്ക് പ്രതിഷേധവുമായി എത്തിയത്.
കളന്‍തോട് അങ്ങാടിയില്‍ നിന്നും പ്രകടനമായി എത്തിയ വിദ്യാര്‍ഥികള്‍ അടച്ചിട്ട ഗേറ്റ് തള്ളി തുറക്കുകയും ഇത് തടയാന്‍ ശ്രമിച്ച വാച്ച്മാനെ ഓടിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയം ഇവിടെ വലയം ഉണ്ടാക്കിയ പോലീസും വിദ്യാര്‍ഥികളുടെ അംഗബലത്തില്‍ ഒന്നും ചെയ്യാനാകാതെ മാറിക്കളഞ്ഞു. ഇതോടെ കോളജ് കോമ്പൗണ്ടില്‍ കയറി കണ്ണില്‍കണ്ടതെല്ലാം നശിപ്പിച്ച ശേഷം ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇതിനു ശേഷമാണ് അമ്പതോളം വരുന്ന എസ്‌ഐഒ പ്രവര്‍ത്തകരും എത്തിയത്. ഇവരെ തടയാനുള്ള പോലീസിന്റെ ശ്രമവും വെറുതെയായി. ഈ സമയം 15 പോലീസുകാരാണ് ഇവിടെ ഉണ്ടായിരുന്നത്. പ്രതിഷേധം രൂക്ഷമായതോടെ 10 പോലീസുകാര്‍കൂടി എത്തിയെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഇവര്‍ക്കായില്ല. പിന്നീട് പതിനൊന്നു മണിയോടെയാണ് കൂടുതല്‍ പോലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment