കുവൈറ്റില്‍ ജോലി സ്ഥലത്തുനിന്നാണ് പലരേയും പോലീസ് അറസ്റ്റ് ചെയ്തതെന്ന് തിരിച്ചെത്തിയ മലയാളികള്‍ പറഞ്ഞു.മതിയായ രേഖകളോടെ കുവൈത്തില്‍ ജോലി ചെയ്തിരുന്നവരും ഇവരില്‍ പെടും. 4000യിരത്തിധികം പേര്‍ നിതാഖത്ത് നിയമത്തിന്റെ പേരില്‍ കുവൈത്തില്‍ ജയിലില്‍ കഴിയുന്നതായി തിരികെത്തിയവര്‍ അറിയിച്ചു.
തടവുകാരെ കുവൈറ്റില്‍നിന്ന് വ്യാഴാഴ്ച ഷാര്‍ജയിലെത്തിച്ചതിനു ശേഷമാണ് ഇന്ത്യയിലേക്കു കയറ്റിവിട്ടത്. എയര്‍ അറേബ്യയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ ദില്ലിയില്‍ എത്തിയത്.
ദില്ലിയില്‍ എത്തിയ ഇവര്‍ക്ക് നാട്ടിലേക്കു പോകോനോ ഭക്ഷണം കഴിക്കാനോ, ഫോണ്‍ വിളിക്കാനോ ഉള്ള പണം പോലും കൈവശമില്ല. നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്ത ഇവര്‍ക്ക് കേരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്‌സ് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്നും, തിരിച്ചെത്തിയ പ്രവാസികളെ കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് പറഞ്ഞു.
പത്ത് വര്‍ഷത്തിനുള്ളില്‍ കുവൈത്തില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് കുവൈത്ത് തൊഴില്‍ മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment