Latest News

സഹോദരിയുമായുള്ള അവിഹിതബന്ധം കണ്ടെത്തിയ അമ്മയെ മക്കള്‍ കൊലപ്പെടുത്തി

മാനന്തവാടി: വീട്ടമ്മയുടെ ദുരൂഹമരണം കൊലപാതകമെന്നു സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ പനമരം പരിയാരം നളന്ദയില്‍ രഞ്ജിത്തി(43)നെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ രഞ്ജിത്തിന്റെ സഹോദരിയുടെ അറസ്റ്റ് തിങ്കളാഴ്ചയുണ്ടാവുമെന്നാണു വിവരം.

രഞ്ജിത്തും സഹോദരിയും തമ്മിലുള്ള അവിഹിതബന്ധം മാതാവ് മാലതി(68) കണ്ടെത്തിയതാണു കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. ഒന്നരവര്‍ഷം മുമ്പായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന മാലതിക്ക് ബലമായി വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് രഞ്ജിത്തിന്റെ മൊഴി.

മാലതി മരിച്ച വിവരം ഒന്നരവര്‍ഷത്തോളം പ്രതികള്‍ മൂടിവച്ചു. സമീപത്തെ ജോലിക്കാരെക്കൊണ്ട് കുഴിയെടുപ്പിച്ച് മൃതദേഹം മറവുചെയ്യുകയായിരുന്നു. ബയോഗ്യാസ് പ്ലാന്റിന് വേണ്ടിയാണ് കുഴിയെടുക്കുന്നതെന്ന് ജോലിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ആരുമറിയാതെ മൃതദേഹം സംസ്‌കരിച്ചത്. 

മാലതിയുടെ അമ്മയ്ക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സഹോദരന്‍ വരദൂര്‍ സ്വദേശി ഒ ടി ചാത്തുനായര്‍ മാലതിയെ കൂട്ടിക്കൊണ്ടുപോവാന്‍ പലതവണ എത്തിയെങ്കിലും എറണാകുളത്ത് ചികില്‍സയിലാണെന്ന മറുപടിയാണ് മക്കള്‍ നല്‍കിയത്. ആശുപത്രി ഏതെന്നു വെളിപ്പെടുത്താനും ഇവര്‍ തയ്യാറായില്ല. ഇതാണ് ദുരൂഹതയ്ക്കിടയാക്കിയത്. തുടര്‍ന്ന് ചാത്തുനായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പോലിസ് രഞ്ജിത്തിനെയും സഹോദരിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

മാതാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് രഞ്ജിത്ത് ആദ്യം മൊഴിനല്‍കിയത്. വിശദമായ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് പോലീസ് കാവലും ഏര്‍പ്പെടുത്തി. കല്പറ്റ സി.ഐ. കെ.കെ. അബ്ദുള്‍ഷെരീഫിനാണ് അന്വേഷണച്ചുമതല.
മാനന്തവാടി ആര്‍.ഡി.ഒ. വീണ എന്‍. മാധവന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട്ടു നിന്നും ഫോറന്‍സിക് വിദഗ്ധന്‍ മെയ് 24-ന് സ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.