Latest News

മധുരമൂറും മാമ്പഴങ്ങളുമായി മാംഗോ ഫെസ്റ്റിന് തുടക്കം


നീലേശ്വരം: മധുരമൂറും മാമ്പഴങ്ങളുമായി മാംഗോ ഫെസ്റ്റിന് തുടക്കം. പടന്നക്കാട് കാര്‍ഷിക കോളേജില്‍ വിദ്യാര്‍ഥി യൂണിയന്റെ സഹകരണത്തോടെ മലബാര്‍ മാംഗോ ഫെസ്റ്റ് തുടങ്ങി.കാര്‍ഷിക പ്രദര്‍ശനം, നടീല്‍ വസ്തുക്കളുടെ വില്‍പ്പന, വിവിധതരം മാങ്ങകളുടെ പ്രദര്‍ശനവും വില്‍പ്പനയും, വിവിധ ഇനം തൈകളുടെ വില്‍പ്പന എന്നിവ നടന്നു വരുന്നു. 
ഫെസ്റ്റ് തിങ്കളാഴ്ച സമാപിക്കും. 

മാല്‍ഗോവ, പാതിരി, അല്‍ഫോണ്‍സ, കുറുക്കന്‍, അമ്മിണി, കാലപ്പാടി എന്നിവയടക്കം അമ്പതോളം വിവിധതരം മാങ്ങകള്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ഇവയില്‍ ഒട്ട്മിക്കതും കാര്‍ഷിക കോളേജില്‍ ഉല്‍പാദിപ്പിച്ചതാണ്. വിവിധ തരം വിത്തുകളും വിതരണത്തിനുണ്ട്. 

മാങ്ങയ്ക്ക് കിലോവിന് നാല്‍പ്പത് മുതല്‍ 60 രൂപ വിലയുണ്ട്. തൈകള്‍ക്ക് 10 മുതല്‍ 250 രൂപ വിലയുണ്ട്. 

ഫെസ്റ്റ് കാണാനും വാങ്ങുവാനും നൂറ്കണക്കിനാളുകള്‍ എത്തുന്നുണ്ട്. ഇതോടനുബന്ധിച്ച് കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്. 

തിങ്കളാഴ്ച രാവിലെ പഴവര്‍ഗ വികസനം എന്ന പേരില്‍ കാര്‍ഷിക സെമിനാര്‍ നടക്കും. പകല്‍ പന്ത്രണ്ടിന് കോളേജ് ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ്സഗീര്‍ മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡോ. പി വി ബാലചന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.