ഹരജിയില്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. എക്‌സ്‌പോര്‍ട്ട് ബിസിനസ് ചെയ്യുന്ന കണ്ണന്‍ കാറില്‍ യാത്ര ചെയ്യവേയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയും സംഘവും കസ്റ്റഡിയിലെടുത്തത്.
അബ്രഹാം എന്ന വ്യക്തിയുടെ പരാതിയിലാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും പരാതിക്കാരന് നല്‍കാനുള്ള 5.45 കോടി രൂപയ്ക്ക് പകരമായി ഭൂമി എഴുതിക്കൊടുക്കണമെന്ന് ഡിവൈ.എസ്.പി. ആവശ്യപ്പെട്ടതായും കണ്ണന്‍ സൂചിപ്പിച്ചതായി ഭാര്യയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍, ബിസിനസില്‍ ഓഹരി നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് കണ്ണനെ കസ്റ്റഡിയിലെടുത്തതെങ്കിലും അന്നേ ദിവസം തന്നെ വിട്ടയച്ചെന്നാണു പോലിസ് പറയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment