![]() |
| കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു |
പാര്‍പ്പിടത്തിനും ഭൂമിക്കുമുള്ള അവകാശം ഉറപ്പാക്കുക, വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, സാമൂഹ്യനീതി ഉറപ്പാക്കുക, ചില്ലറ മേഖലയിലെ വിദേശനിക്ഷേപം തടയുക, കുടിവെള്ളം വില്‍പന ചരക്കാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അഴിമതി തടയുക എന്നിങ്ങനെ രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളുയര്‍ത്തിയാണ് സിപിഐ എം ജനകീയപ്രക്ഷോഭം പ്രഖ്യാപിച്ചത്.
ദേശവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി കേരളത്തിലാരംഭിച്ച ഒരാഴ്ചത്തെ സര്‍ക്കാര്‍ ഓഫീസ് ഉപരോധം രണ്ട് ദിവസത്തിനുള്ളില്‍തന്നെ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ സൂചനയാണ് സമരത്തിലെ ജനപങ്കാളിത്തം. പ്രായമായവരും സ്ത്രീകളുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ചുട്ടുപൊള്ളുന്ന വേനല്‍ചൂടിനെ അവഗണിച്ച് സമരത്തില്‍ അണിനിരക്കുന്നത്. പഴയകാല പ്രവര്‍ത്തകരും അവശതകള്‍ മറന്ന് സമരകേന്ദ്രത്തിലെത്തുന്ന ആവേശകരമായ അനുഭവമാണ്.
ഹൊസ്ദുര്‍ഗ് താലൂക്ക് സമരം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. പനത്തടി ഏരിയയിലെ പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച സമരം നടത്തിയത്. കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ സി കെ ശ്രീധരന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാര്‍ദനന്‍, എം വി ബാലകൃഷ്ണന്‍, എം രാജഗോപാലന്‍, ജില്ലാകമ്മിറ്റി അംഗം ടി കോരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി എം വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
കാറഡുക്ക ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കാസര്‍കോട് താലൂക്ക് ഉപരോധം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗം കെ ബാലകൃഷ്ണന്‍, ജില്ലാകമ്മിറ്റി അംഗം വി നാരായണന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, എം രാമന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി ബി കെ നാരായണന്‍ സ്വാഗതം പറഞ്ഞു.
ബുധനാഴ്ച തൃക്കരിപ്പൂര്‍ ഏരിയയിലെ പ്രവര്‍ത്തകര്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസും മഞ്ചേശ്വരം ഏരിയയിലെ പ്രവര്‍ത്തകര്‍ കാസര്‍കോട് താലൂക്ക് ഓഫീസും ഉപരോധിക്കും.
![]() |
| ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് ഉപരോധം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News |



No comments:
Post a Comment