രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫിലും നേതാക്കള്‍ക്കിടയിലും കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.
അതേസമയം ഉമ്മന്‍ ചാണ്ടിക്ക് കീഴില്‍ മന്ത്രിയാകാന്‍ രമേശില്ലെന്ന് മന്ത്രി കെ.പി. അനില്‍കുമാര്‍ പറഞ്ഞു. മന്ത്രിയാകാനില്ലെങ്കില്‍ കേരളയാത്ര നടത്തേണ്ട കാര്യമില്ലായിരുന്നെന്നും അനില്‍കുമാര്‍. മുരളീയേയും ആന്റണിയേയും കരുണാകരനേയും പോലെ രമേശിനെയും വീഴ്ത്താന്‍ അജണ്ടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ സിഎംപിയുമായുള്ള ചര്‍ച്ചയില്‍നിന്ന് രമേശ് ചെന്നിത്തല പിന്മാറി. ഇതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിമാരെ ലീഗ് പിന്‍വലിക്കണമെന്ന് എം.ഉമ്മര്‍ എംഎല്‍എ പറഞ്ഞു. ഇക്കാര്യം പാര്ട്ടിയില് ആവശ്യപ്പെടുമെന്നും ഉമ്മര് പറഞ്ഞു.
കെപിസിസി പ്രസിഡന്റിനെ മന്ത്രിസഭ പുനസംഘടന ചര്‍ച്ചയിലൂടെ കൊച്ചാക്കിയെന്ന് പ്രമുഖ ഐ ഗ്രൂപ്പ് നേതാവായ കെ. സുധാകരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രമേശ് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഔദ്യോഗിക അഭിമുഖം നല്‍കിയിട്ടില്ല എന്നു പറഞ്ഞ് രമേശ് ഇത് നിരസിക്കുകയും ചെയ്തിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment