Latest News

രഞ്‌ജിമയുടെയും മഞ്‌ജിമയുടെയും പഠനച്ചെലവ്‌ എസ്എഫ്‌ഐ ഏറ്റെടുത്തു

ഉദുമ: എസ്എഫ്ഐ ഉദുമ ഗവ. സയൻസ് അൻഡ് കോളേജ് യൂണിറ്റ് കമ്മിറ്റി അഹമ്മദ്‌ അഫ്സൽ പാലിയേറ്റിവ് കെയർ ഉദ്ഘാടനത്തിന്റെ ഭാഗമായി എൻഡോസൾഫാൻ ദുരിതബാധിതയായ രഞ്ജിമയുടെയും സഹോദരി മഞ്ജിമയുടെയും മൂന്ന് വർഷത്തെ ബിരുദ വിദ്യാഭ്യാസത്തിനുള്ള പഠനചെലവ് ഏറ്റെടുത്തു.[www.malabarflash.com]

അഹമ്മദ് അഫ്സൽ പാലിയേറ്റിവ് കെയർ ഉദ്ഘാടനം എസ്എഫ്ഐ മുൻ ജില്ല പ്രസിഡന്റ്‌ കെ വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ എം എസ് യോഗീഷ അധ്യക്ഷനായി.
പഠനോപകരണങ്ങൾ കോളേജ് പ്രിൻസിപ്പൽ ജി സുവർണകുമാർ സഹോദരിമാർക്ക്‌ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എ ചന്ദ്രലേഖ, അധ്യാപകരായ കെ ബിജു, കെ ഒർഫ്യൂസ് മാത്യു എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എ കെ നിവേദ് സ്വാഗതവും കെ വി റോഷിൻ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.