അക്കാദമിക് സിറ്റി എവിടെ വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിദേശ വിദ്യാര്‍ഥികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കാനും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും കേന്ദ്രങ്ങള്‍ ഇവിടേക്ക് കൊണ്ടുവരാനും അക്കാദമിക് സിറ്റി ഉപകരിക്കും. ഇതിന് മുന്നോടിയായി ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മീറ്റ് നടത്താന്‍ ഉദ്ദേശിക്കുന്നതായും വിദ്യാഭ്യാസ വകുപ്പിന്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം വിശദീകരിച്ച അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ അധ്യയന വര്‍ഷം എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും രണ്ട് ജോഡി വീതം യൂണിഫോം സൗജന്യമായി നല്‍കും. ഇതോടെ 29 ലക്ഷം കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 80 കോടി സഹായം കൂടി ഉപയോഗപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്.
പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് നിര്‍ദേശങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. അധിക ബാച്ച് അനുവദിക്കുക, പ്ലസ് ടു ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് മുന്‍ഗണന നല്‍കുക, മികച്ച വിജയം കൈവരിച്ചിട്ടുള്ള ഹൈസ്‌കൂളുകളെ പരിഗണിക്കുക എന്നിവയാണ് അവ. എത്ര ബാച്ച് വേണമെന്നും മറ്റുമുള്ള കാര്യത്തില്‍ വൈകാതെ തീരുമാനം എടുക്കും.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ് എല്‍.പി. വിഭാഗത്തിലേക്കും എട്ടാം ക്ലാസ് യു.പി. യിലേക്കും മാറ്റുമെങ്കിലും ക്ലാസുകള്‍ അതത് സ്‌കൂളുകളില്‍ തന്നെ തുടരും. അതനുസരിച്ച് സ്‌കൂളുകളുടെ പേര് മാറുമെങ്കിലും അധ്യാപകരുടെ തസ്തികകള്‍ക്കോ ആനുകൂല്യത്തിനോ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം എസ്.എസ്.എ. ഫണ്ടില്‍ 82 ശതമാനം വിനിയോഗിച്ചിട്ടുണ്ട്. മൊത്തം 523 കോടി രൂപയായിരുന്നു ഫണ്ടായി ലഭിച്ചത്. അതേസമയം 1995 മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള തുക പലരും വിനിയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും മാനേജ്‌മെന്റ് പരിശീലനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സാങ്കേതിക സര്‍വകലാശാലയ്ക്കുള്ള ഓര്‍ഡിനന്‍സ് വൈകാതെ പുറപ്പെടുവിക്കും. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ ഇല്ലാത്ത 22 മണ്ഡലങ്ങളില്‍ കോളേജുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment