Latest News

ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഐഗ്രൂപ്പ്

Malabarflash.com
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ ഐ വിഭാഗം ശ്രമങ്ങള്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് ഐ വിഭാഗം മുന്നോട്ടുവയ്ക്കുന്നത്.

മുഖ്യമന്ത്രിപദം പങ്കിടാമെന്ന് മുന്‍ധാരണയുണ്ടായിരുന്നുവെന്നാണ് ഐ വിഭാഗം വാദിക്കുന്നത്. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചെന്നിത്തല മൂന്നാമനായി മന്ത്രിസഭയില്‍ ചേരേണ്ടതില്ല എന്ന തീരുമാനമെടുത്ത ശേഷമാണ് ഒരു വര്‍ഷത്തിനുള്ളില്‍ നേതൃമാറ്റം വേണമെന്ന നിലപാടില്‍ ഐ വിഭാഗം എത്തിച്ചേര്‍ന്നത്
അതേസമയം, ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കി പ്രശ്‌നം പരിഹരിക്കാനുളള ശ്രമത്തിലാണ് എ വിഭാഗം. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്താല്‍ ഉപമുഖ്യമന്ത്രിസ്ഥാനവും റവന്യൂ വകുപ്പും ലഭിക്കുന്ന ചെന്നിത്തലയ്ക്ക് മന്ത്രിസഭയിലെ രണ്ടാമനാകാം. അങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇപ്പോള്‍ ആഭ്യന്തരം കൈകാര്യം ചയ്യുന്ന തിരുവഞ്ചൂരിന് വനംവകുപ്പ് നല്‍കാനാവും നീക്കം.
അതേസമയം, ക്ലിഫ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രിയും ചെന്നിത്തലയും തമ്മില്‍ കണ്ടിട്ടില്ല. ഇരുവരും ആശയവിനിമയം നടത്തിയിട്ടുമില്ല. വ്യാഴാഴ്ചത്തെ ഐ ഗ്രൂപ്പ് യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.