Latest News

കാമാട്ടിപുരയിൽ നിന്ന് ശ്വേത യു.എസിൽ പഠനത്തിന്

മുംബയ് : കുപ്രസിദ്ധമായ കാമാട്ടിപ്പുരയിലെ ഒരു ദേവദാസിയുടെ മകളായ ശ്വേതക്കുട്ടി (18) സ്കോളർഷിപ്പോടെ അമേരിക്കയിൽ ബാർഡ് യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയിൽ പഠനം നടത്താൻ തിരഞ്ഞെടുക്കപ്പെട്ടു.

വ്യാഴാഴ്ച ശ്വേത ന്യൂയോർക്കിലേക്ക് തിരിച്ചപ്പോൾ അമ്മ വന്ദനയ്ക്ക് ആശ്വാസം. ഒപ്പം അഭിമാനവും. എന്റെ കുട്ടി വിദ്യാഭ്യാസം നേടി നല്ല നിലയിൽ ജീവിക്കും - അവർ പറഞ്ഞു.

നാലുകൊല്ലം ശ്വേത അമേരിക്കയിൽ താമസിച്ച് വിദ്യാഭ്യാസം നടത്തും.
വേശ്യാവൃത്തിക്കായി കബളിപ്പിക്കപ്പെട്ടു എത്തിക്കപ്പെടുന്നവരെ രക്ഷപ്പെടുത്താനും അവരെ പുനഃരധിവസിപ്പിക്കാനും പ്രവർത്തിക്കുന്ന 'ക്രാന്തി' എന്ന സംഘടനയാണ് ശ്വേതയുടെ രക്ഷയ്ക്ക് എത്തിയത്. പഠിക്കാൻ മിടുക്കിയായ ശ്വേതയെ ആ സംഘടന സഹായിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Kamattipuram, Devadasi, Kranthi, Swetha

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.