Latest News

ബലി തര്‍പ്പണത്തിന് പോയ കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു.

കാഞ്ഞിരപ്പള്ളി: ബലി തര്‍പ്പണത്തിന് പോയ കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. കൂട്ടിക്കല്‍ പ്ളാപ്പള്ളി പൂവത്തോട്ട് ദാമോധരന്‍ (70) പേരക്കുട്ടികളായ അഹല്യ (4) അമല്‍ദേവ് എന്നിവരാണ് മരിച്ചത്.

ടോറസ് ലോറിയും മാരുതി കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ദാമോധരന്‍്റെ ഭാര്യ കമലാക്ഷി മകന്‍ ഷിബി , ഷിബിയുടെ ഭാര്യ ബിന്ദു, ബിന്ദുവിന്‍്റെ മാതാവ് ചെല്ലമ്മ എന്നിവര്‍ക്ക് പരിക്കുകളുണ്ട്. ഇതില്‍ ഷിബിയുടെ നില ഗുരുതരമാണ്.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ ഒന്നാം മൈലില്‍ ചൊവ്വാഴ്ച രാവിലെ 6.45 ന് ന് ആയിരുന്നു അപകടം. ഈരാറ്റുപേട്ട ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരുകയായിരുന്ന മാരുതി കാര്‍ റോഡിലെ കുഴിയില്‍ നിന്നും വെട്ടിച്ചു മാറ്റുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നു വരുകയായിരുന്ന ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു.

ചങ്ങനാശ്ശേരി ബ്രഹ്മധര്‍മ്മാലയത്തില്‍ ബലി തര്‍പ്പണത്തിനായി പുറപ്പെട്ടതായിരുന്നു ഇവര്‍. ദാമോധരന്‍ , അഹല്യ എന്നിവര്‍ അപകട സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. അമല്‍ദേവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kanhirapalli, Accident, Kaekkidakavave

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.