രണ്ടാഴ്ച മുമ്പ് വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ കൊല്ലത്തുള്ള ലോട്ടറി ഏജന്റ് ടിക്കറ്റുമായി വാഹനത്തിലെത്തി. ആയിരം രൂപയുടെ ചില്ലറയ്ക്കായി കാത്തുനിന്ന പൊന്നമ്മ വിഷു ബംബറിന്റെ ഒരു ടിക്കറ്റുമെടുത്തു. ടിക്കറ്റില്‍ മഷി പടര്‍ന്നതുകണ്ട് തിരിച്ചേല്പിച്ചെങ്കിലും ലോട്ടറിക്കാരന്‍ നിര്‍ബന്ധിച്ച് അതേ ടിക്കറ്റുതന്നെ പൊന്നമ്മയ്ക്ക് നല്കി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ക്ഷേത്രദര്‍ശനങ്ങള്‍ നടത്തി തിരിച്ചെത്തിയ പൊന്നമ്മ തനിക്ക് ബംബര്‍ അടിച്ച വിവരം പത്രത്തിലൂടെ വായിച്ചുമനസിലാക്കി.
എന്നാല്‍ ബാങ്ക് സമയം കഴിഞ്ഞതിനാല്‍ പൊന്നമ്മ രണ്ടുകോടി ലഭിച്ചവിവരം പുറത്താരെയും അറിയിച്ചില്ല. തിങ്കളാഴ്ച ബാങ്ക് തുറന്നതിനുശേഷമാണ് അടുത്ത ബന്ധുക്കള്‍ പോലും വിവരമറിയുന്നത്. മുതുകുളത്തെ കോര്‍പ്പറേഷന്‍ ബാങ്കിലാണ് പൊന്നമ്മ ടിക്കറ്റ് ഏല്പിച്ചത്. ബാങ്ക് ടിക്കറ്റ് ഏല്പിച്ചശേഷമാണ് അയല്‍വാസികള്‍ പോലും പൊന്നമ്മയെത്തേടി ഭാഗ്യദേവതയെത്തിയ വിവരം അറിയുന്നത്.
അതേസമയം, ലോട്ടറി നറുക്കടുപ്പ് നടന്നതിനു പിന്നാലെ തിരുവല്ല ഓതറവെസ്റ്റ് സ്വദേശി കെ.കെ. മണിക്കാണ് ഒന്നാം സമ്മാനമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനു പിന്നാലെ സമ്മാനടിക്കറ്റ് കാണാനില്ലന്ന വാര്‍ത്തയും എത്തി.
സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുള്ളയാളാണ് മണി. എടുത്ത നാലു ടിക്കറ്റുകളില്‍ ഒരെണ്ണത്തിനാണ് സമ്മാനം ലഭിച്ചതായി വാര്‍ത്തകള്‍ പരന്നത്. നറുക്കെടുപ്പ് തീയതിക്കു രണ്ടുദിവസം മുമ്പ് പഴനിക്കു തീര്‍ഥാടനം പോയ മണി തിരികെ വീട്ടിലെത്തി താന്‍ സൂക്ഷിച്ചുവെച്ച ലോട്ടറി ടിക്കറ്റുകള്‍ നോക്കിയപ്പോള്‍ നാലു ടിക്കറ്റുകളില്‍ ഒരെണ്ണം കാണാനില്ലായിരുന്നു. ഇതോടെ കാണാതായ ടിക്കറ്റിലുള്ള നമ്പരിലാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്നായിരുന്നു നാട്ടുകാരുടെയും മണിയുടെയും നിഗമനം. എന്നാല്‍ യാഥാര്‍ഥ വിജയി എത്തിയതോടെ മണിയെ ചുറ്റിപറ്റിയുള്ള അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment