പിണറായിയുടെ മകള്‍ വീണയെ ചെന്നൈയിലെ സ്വാശ്രയ കോളജില്‍ ചേര്‍ത്തപ്പോള്‍ ലോക്കല്‍ ഗാര്‍ഡിയന്‍ വന്‍കിട മുതലാളിയായ വരദരാജനായിരുന്നു. ഇതിനു പലിശയായാണു പിണറായി വൈദ്യുതി മന്ത്രിയായപ്പോള്‍ പാലക്കാട്ടുനിന്നു പൊള്ളാച്ചിയിലേക്കു വൈദ്യുതലൈന്‍ വലിച്ചുകൊടുത്തത്. രവിപിള്ളയെ പത്മശ്രീക്കു ശിപാര്‍ശ നല്കിയതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ആര്‍പി ഗ്രൂപ്പില്‍ കോടിയേരിയുടെയും പിണറായിയുടെയും മക്കള്‍ക്കു ജോലി നല്കിയത്.
രവിപിള്ളയുടെ ആര്‍പി ഗ്രൂപ്പില്‍ ഏഴുലക്ഷം രൂപ മാസശമ്പളം വാങ്ങിക്കുന്ന കോടിയേരിയുടെ മകനു വിമാനടിക്കറ്റും സൗജന്യമാണ്. പിണറായിയുടെ മകള്‍ വീണയും ഇതേ സ്ഥാപനത്തിന്റെ ഐടി കമ്പനിയില്‍ മാനേജിംഗ് ഡയറക്ടറായി ജോലി നോക്കുകയാണെന്നും ബര്‍ലിന്‍ ആരോപിച്ചു. മുതലാളിമാരുടെ ദത്തുപുത്രന്മാരായി പിണറായി അടക്കമുള്ള സിപിഎം നേതാക്കള്‍ അധഃപതിച്ചു. അതിനാല്‍ പാര്‍ട്ടിയുടെ നയപരിപാടികളോ സോഷ്യലിസ്റ്റ് ആശയങ്ങളോ അല്ല ഇന്നു സിപിഎമ്മിനെ നയിക്കുന്നത്. മുതലാളിമാരുടെ താത്പര്യങ്ങളാണ്. ഇതു സോഷ്യലിസത്തിന്റെ അന്ത്യം കുറിക്കുമെന്നും ബര്‍ലിന്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 31നു ശേഷം സംസ്ഥാനത്തെ മെംബര്‍ഷിപ്പ് പുതുക്കാത്തവരുടെ എണ്ണം 72,000 ആണ്. എകെജി സെന്ററിലെ കംപ്യൂട്ടറിലുള്ള കണക്കാണിത്. 3,73,000 അംഗങ്ങളില്‍ 72,000 പേരും അംഗത്വം പുതുക്കിയില്ല. ഇഎംഎസിന്റെ മാര്‍ക്‌സിസത്തില്‍നിന്നു പിണറായി വിജയന്‍ വ്യതിചലിച്ചതിന്റെ ഫലമാണിതെന്നും ബര്‍ലിന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment