Latest News

61 യുവതികള്‍ക്ക് മംഗല്യസൗഭാഗ്യമേകി വയനാട് മുസ്‌ലിം അനാഥമന്ദിരം


മുട്ടില്‍: വയനാട്, കുടക്, ഗൂഡല്ലൂര്‍ പ്രദേശങ്ങളിലെ മുസ്‌ലിം-ഹിന്ദു വിഭാഗങ്ങളിലെ 61 പെണ്‍കുട്ടികള്‍ക്കു മംഗല്യ സൗഭാഗ്യമേകി വയനാട് മുസ്‌ലിം അനാഥ മന്ദിരം(ഡബ്ല്യു.എം.ഒ.) ഒമ്പതാമത് സ്ത്രീധനരഹിത വിവാഹസംഗമം നടത്തി. ഡബ്ല്യു.എം.ഒയില്‍നിന്നു പഠിച്ചുവളര്‍ന്ന ആറുപേരും ഇവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ ഡബ്ല്യു.എം.ഒയുടെ വിവാഹസംഗമങ്ങളില്‍ വിവാഹിതരായ ദമ്പതികളുടെ എണ്ണം 635 ആയി.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള ഉദാരമതികളും വിദേശത്തു നിന്നുള്ള പ്രമുഖരുമാണ് വിവാഹം സ്‌പോണ്‍സര്‍ ചെയ്തത്. വധുവിന് അഞ്ചുപവന്‍ സ്വര്‍ണവും വരന് ഒരു പവന്‍ മഹ്‌റും നല്‍കുന്നതോടൊപ്പം വിവാഹവസ്ത്രവും വിവാഹസദ്യയും ഉപഹാരങ്ങളും സംഗമത്തില്‍ നല്‍കി.

54 മുസ്‌ലിം യുവതികളും ഏഴു ഹൈന്ദവ യുവതികളുമാണ് ഇത്തവണ വിവാഹിതരായത്. വിവാഹസംഗമത്തിന്റെ ഭാഗമായി സ്ത്രീധനത്തിനെതിരേ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടന്ന കാംപയിനുകളില്‍ തിരെഞ്ഞെടുത്ത 5000 വനിതാ പ്രതിനിധികള്‍ പങ്കെടുത്തു. 54 മുസ്‌ലിം വധൂവരന്മാരുടെ നിക്കാഹ് യതീംഖാന അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ നടന്നു.

നിക്കാഹ് ചടങ്ങിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഡബ്ല്യു.എം.ഒ. വൈസ് പ്രസിഡന്റ് പി പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഹൈന്ദവ വിവാഹം ജിദ്ദ ഹോസ്റ്റലില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തില്‍ നടന്നു. പയ്യന്നൂര്‍ അവധൂതാശ്രമം മഠാധിപതി സാധു വിനോദന്‍ ഭദ്രദീപം തെളിയിച്ച് അനുഗ്രഹഭാഷണം നടത്തി. ഈശ്വരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.