ചേര്‍ത്തല താലൂക്കാശുപത്രി വളപ്പില്‍ ആഡംബര കാറിലെത്തിയ ഇവര്‍ ആശുപത്രി മോര്‍ച്ചറിക്ക് സമീപം എത്തിയപ്പോള്‍ എക്സൈസ് പ്രത്യേക സ്ക്വാഡ് ലീഡര്‍ സി.ഐ എസ്. അശോക് കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച പുലര്‍ച്ചെ നാലോടെ പിടികൂടിയത്.
ഇവരില്‍ നിന്ന് 71 ലേബലുള്ള ആംപ്യൂളുകളും 32 ലേബല്‍ ഇല്ലാത്ത ആംപ്യൂളുകളുമാണ് പിടിച്ചത്.
കാന്‍സര്‍ ബാധിച്ച് അവശനിലയില്‍ കഴിയുന്നവര്‍ക്ക് കൊടുക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. നൈജുമോനും അനീഷ് ആന്‍റണിയുമാണ് മുഖ്യ ഇടനിലക്കാര്‍. ഇവരുമായിട്ടാണ് പൊലീസുകാരനായ കാശിനാഥന്‍ ബന്ധപ്പെടുന്നത്. അഞ്ചാംപ്രതിയായ കാശിനാഥന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ഡെപ്യൂട്ടേഷനില്‍ ജോലി നോക്കുന്ന ആളാണ്. അതിരുകടന്ന മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് രക്ഷനേടാനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരുമാസത്തെ ചികിത്സ കഴിഞ്ഞ് ഇറങ്ങി പുതിയ വ്യാപാരം നടത്തുമ്പോഴാണ് എക്സൈസ് സംഘം പിടികൂടിയത്.

ചേര്‍ത്തല താലൂക്കാശുപത്രിയിലാണ് ഇവര്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. തികച്ചും സുരക്ഷിതമായതിനാലാണ് താലൂക്കാശുപത്രി പരിസരം തെരഞ്ഞെടുത്തതത്രെ. സി.ഐ അശോക് കുമാറിന് കിട്ടിയ പ്രത്യേക സന്ദേശത്തെ തുടര്‍ന്ന് മഫ്തിയിലെത്തിയ എക്സൈസ് സംഘം മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി കാട്ടൂര്‍ സജി ഉടന്‍ പിടിയിലാകുമെന്ന് സി.ഐ പറഞ്ഞു. ഇയാളെ പിടികൂടിയാല്‍ മാത്രമേ ആംപ്യൂളുകള്‍ ഇവര്‍ക്ക് എവിടെനിന്ന് കിട്ടുന്നതെന്ന് അറിയാനാകൂ. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment