സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ പ്രവാസി കൂട്ടായ്മയുടെ പ്രസക്തിയും ആധികാരികതയും വിളിച്ചോതി. സ്വപ്‌ന നഗരിയില്‍ നിന്ന് തുടങ്ങിയ കൂറ്റന്‍ പ്രകടനം അച്ചടക്കവും ചിട്ടയും കൊണ്ട് നഗരത്തിന് പുതുകാഴ്ചയും മാതൃകയുമായി.
കടലിനക്കരെ ജന്മനാടിന്റെ വികസനത്തിന് വിയര്‍പ്പൊഴുക്കി പകരം വെക്കാനില്ലാത്ത സേവനം ചെയ്യുന്ന പ്രവാസികള്‍ സംഘടിക്കേണ്ട അനിവാര്യ ഘട്ടത്തിലാണ് നിര്‍ണായക സമ്മേളനം. രാജ്യത്തിന്റെയും സമൂഹത്തിന്റെയും നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പതിനായിരങ്ങളാണ് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്.
വിദേശത്തു നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
രാജ്യത്തിന്റെ സമ്പദ്ഘടന താങ്ങിനിര്‍ത്തുന്നത് പ്രവാസികളാണ്. ഇവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ട് തങ്ങള്‍ പറഞ്ഞു. അഖിലേന്ത്യാ ട്രഷററും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, മന്ത്രിമാരായ ഡോ.എം.കെ മുനീര്‍, മഞ്ഞളാംകുഴി അലി, മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ എം.സി മായിന്‍ഹാജി, ടി.പി.എം സാഹിര്‍, പി.എം.എ സലാം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, പി.കെ ബഷീര്‍ എം.എല്‍.എ, അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, പ്രവാസിലീഗ് സംസ്ഥാന പ്രസിഡന്റ് കെ. മമ്മദ് ഫൈസി, ട്രഷറര്‍ എസ്.വി അബ്ദുല്ല, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്‌റഫലി, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, അഡ്വ. നൂര്‍ബിനാ റഷീദ് സംസാരിച്ചു.
പ്രവാസിലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സി.പി ബാവഹാജി സ്വാഗതവും സംസ്ഥാന സെക്രട്ടറി പരീദ് കരേക്കാട് നന്ദിയും പറഞ്ഞു.
പ്രവാസിലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സി.പി ബാവഹാജി സ്വാഗതവും സംസ്ഥാന സെക്രട്ടറി പരീദ് കരേക്കാട് നന്ദിയും പറഞ്ഞു.
അനന്തപുരിയില്‍ നിന്നെത്തിയ പതാക ജാഥയും ഉത്തര ദേശത്ത് നിന്നെത്തിയ കൊടിമര ജാഥയും സംഗമിച്ചതോടെ കഴിഞ്ഞ മൂന്നിന് തുടക്കം കുറിച്ച സമ്മേളനം മൂന്ന് ദിവസം പ്രൗഢമായാണ് സംഗമിച്ചത്.
വിദേശമണ്ണില്‍ അഭിമാന വിജയം വരിച്ച പ്രവാസികളെ ആദരിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിനുള്ള ഗഹനമായ ചര്‍ച്ചകളും സമ്മേളനത്തെ മികവുറ്റതാക്കി. പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിന് ചുവടുവെപ്പാകുന്ന പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
വിദേശമണ്ണില്‍ അഭിമാന വിജയം വരിച്ച പ്രവാസികളെ ആദരിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിനുള്ള ഗഹനമായ ചര്‍ച്ചകളും സമ്മേളനത്തെ മികവുറ്റതാക്കി. പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിന് ചുവടുവെപ്പാകുന്ന പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment