Latest News

പതിററാണ്ടുകള്‍ക്ക് മുമ്പ് പാക്കിസ്ഥാന്‍ ജയിലിലായ മലയാളികളെയും കാത്ത് ബന്ധുക്കള്‍

മലപ്പുറം. പാക്കിസ്ഥാനില്‍ പതിറ്റാണ്ടുകളായി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ രണ്ടു മലയാളികളും. മലപ്പുറം സ്വദേശി മുരളീധരന്‍, കണ്ണൂര്‍ സ്വദേശി മമ്മൂട്ടി എന്നിവരാണ് പാക്കിസഥാനിലെ ജയിലില്‍ ഇപ്പോഴും കഴിയുന്നതായി ബന്ധുക്കള്‍ പറയുന്നത്.

മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥന്‍ വി.പി.മുരളീധരന്‍ 42 വര്‍ഷങ്ങള്‍ക്കു മുമ്പാണു പാക്കിസ്ഥാനിലെ ജയിലിലായത്. ഇന്ത്യപാക്കിസ്ഥാന്‍ യുദ്ധത്തിനിടെ മുരളീധരന്‍ കയറിയ വിമാനം പാക്ക് സേന വെടിവച്ചിടുകയും തുടര്‍ന്നു പാരച്യൂട്ട് വഴി രക്ഷപെട്ട മുരളീധരനെ പാക്ക് സേന പിടികൂടുകയുമായിരുന്നു.

മുരളീധരനെ പാക്ക് ജയിലില്‍ പാര്‍പ്പിച്ചെന്നാണ് ആദ്യം ബന്ധുക്കള്‍ക്കു കിട്ടിയ വിവരം. അതിനു ശേഷം ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.കുടുംബാംഗങ്ങള്‍ പലവഴിക്കു ശ്രമിച്ചെങ്കിലും മുരളീധരനെ കുറിച്ചു കൃത്യമായ വിവരമില്ല. അന്ന് 23 വയസായിരുന്ന മുരളീധരന്‍ പാക്ക് ജയിലില്‍ ഇപ്പോഴുമുണ്ടെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

32 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി തേടി സുഹൃത്തുക്കള്‍ക്കൊപ്പം ഉരുവില്‍ ദുബായിലേക്കു കടല്‍കടന്നതായിരുന്നു കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി മമ്മൂട്ടി. പാക്ക് അതിര്‍ത്തിയില്‍ കുടുങ്ങിയ ഉരുവിലെ യാത്രക്കാരെ ജയിലില്‍ അടച്ചു. പാക്കിസ്ഥാനില്‍ വ്യാപാരിയായിരുന്ന മലയാളി അശോകന്‍ ജയിലില്‍ മമ്മൂട്ടിയെ കണ്ടിരുന്നതായി പിന്നീട് ബന്ധുക്കളെ അറിയിച്ചിരുന്നു. മമ്മൂട്ടിയെ കണ്ടെത്താന്‍ ബന്ധുക്കള്‍ വീണ്ടും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.