Latest News

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഒരാണ്ട്

വടകര: സാംസ്‌കാരിക കേരളത്തെ വിറങ്ങിലിപ്പിച്ച ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശനിയാഴ്ച ഒരാണ്ട് തികയുന്നു. 2012 മേയ് നാലിനു രാത്രി 10.15നാണു ഒഞ്ചിയത്തിനു സമീപം വള്ളിക്കാട്ട് റോഡരികില്‍ അന്‍പത്തി ഒന്ന് വെട്ടുകളേറ്റ് ടി.പിയെന്ന വിപ്ലവകാരി ജീവന്‍ വെടിഞ്ഞത്. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ദിവസങ്ങളോളം ചര്‍ച്ചചെയ്യപ്പെട്ട കൊലപാതകമായിരുന്നു ഇത്. പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ടി.പിയുടെ മാതൃപ്രസ്ഥാനമായ സി.പി.എമ്മിലെ നേതാക്കളുള്‍പ്പെടെയുള്ളവരും.
ടി.പിയുടെ കൊലപാതകം സി.പി.എമ്മിന് ഉണ്ടാക്കിയ നഷ്ടം ചെറുതൊന്നുമല്ല. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി അംഗം മുതല്‍ സംസ്ഥാന നേതാവ് വരെയുള്ളവര്‍ പ്രതിപ്പട്ടികയില്‍ ഇടം കണ്ടെത്തിയതോടെ നേതൃത്വം പ്രതിരോധത്തിലായി. സംസ്ഥാനത്തുടനീളം സി.പി.എം. പ്രവര്‍ത്തകര്‍ക്കിടയില്‍ ടി.പിയുടെ കൊലപാതകം തീര്‍ത്ത അലയൊലികള്‍ അടങ്ങാതെ കിടന്നു. മിക്കയിടങ്ങളിലും അണികള്‍ ടി.പിയോടനുഭാവം പ്രകടിപ്പിച്ച് പാര്‍ട്ടി വിടുന്ന കാഴ്ച്ചയാണ് കണ്ടത്. സംസ്ഥാനത്തുടനീളം സി.പി.എമ്മിനകത്തു സജീവ ചര്‍ച്ചയായ വിഷയമായി ടി.പി. വധം മാറി. എല്‍.ഡി.എഫിലെ ഘടകകക്ഷികളില്‍ പ്രമുഖരായ സി.പി.ഐ. ഉള്‍പ്പെടെയുള്ളവര്‍ സി.പി.എമ്മിനെതിരെ നിലകൊണ്ടപ്പോള്‍ ചരിത്രത്തിലേറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്നു പോയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, TP Chandrashekaran

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.