മലപ്പുറം ജില്ലയിലെ ബൈത്തുറഹ്മ വീടുകളോട് സമാനമായ രീതിയില്‍ ഒരു പഞ്ചായത്തില്‍ ചുരുങ്ങിയത് ഒരു വീട് എന്ന നിലയിലാണ് ഭവനപദ്ധതി സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ഇത്തരത്തില്‍ വിവിധ ജില്ലകളില്‍ ഒരേ മാതൃകയിലായി 1000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. ഓരോ ജില്ലയിലും ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുക.
ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ മുസ്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷം വൃക്ഷത്തൈകള്‍ നടും. വിവിധ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം വിപുലമായി ആചരിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാതലങ്ങളില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ച് പരിസ്ഥിതി സെമിനാറുകള്‍ സംഘടിപ്പിക്കും.
കൂടാതെ പരിസ്ഥിതി സംരക്ഷണത്തിലും ഉറവിട മാലിന്യ സംസ്‌കരണത്തിലും അവബോധം സൃഷ്ടിക്കാന്‍ ഗൃഹസന്ദര്‍ശനമുള്‍പ്പെടെയുള്ള ബോധവത്കരണ പരിപാടികള്‍ നടത്തും.
നദീ സംരക്ഷണത്തിന്റെ പ്രാധാന്യമറിയിച്ചുള്ള പുഴ സംരക്ഷണ റാലികളും പുഴയോരങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കും.
കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരി പുഴ, കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പുഴ, വയനാട് ജില്ലയിലെ കബനി, കോഴിക്കോട് കല്ലായിപ്പുഴ, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിളാനദി,എറണാകുളം ജില്ലയിലെ പെരിയാര്‍, ആലപ്പുഴ ജില്ലയിലെ അച്ചംകോവില്‍, കൊല്ലം ജില്ലയിലെ ഇത്തിക്കരയാറ്, തിരുവനന്തപുരം ജില്ലയിലെ പാര്‍വ്വതി പുത്തനാര്‍ എന്നിവയുടെ സംരക്ഷണത്തിന് അതാത് ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റികള്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കും.
ഇതിന്റെ ഭാഗമായി ഓരോ പുഴയോരങ്ങളിലും പ്രദേശവാസികളെ പങ്കെടുപ്പിച്ച് നദീ സംരക്ഷണ റാലികളും പുഴ സംരക്ഷണ സെമിനാറുകളും ബോധവത്കരണ ക്യാമ്പുകളും സംഘടിപ്പിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി മലബാര്‍ ജില്ലകളില്‍ നിയമസഭാ നിയോജക മണ്ഡലം തലങ്ങളിലും തിരുകൊച്ചി ജില്ലകളില്‍ ജില്ലാ തലങ്ങളിലും വാഹന ജാഥകള്‍ സംഘടിപ്പിക്കും. ജൂണ്‍ 3ന് ഇടുക്കിയിലും ജൂണ്‍ 8ന് വയനാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലും ജൂണ്‍ 15ന് കാസര്‍കോട്, എറണാകുളം ജില്ലകളിലും ജൂണ്‍ 22ന് കണ്ണൂരിലും ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം ചേരാനും തീരുമാനിച്ചു.
ദേശീയ പ്രസിഡണ്ട് കേന്ദ്രമന്ത്രി ഇ.അഹമ്മദ്, ദേശീയ ട്രഷറര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരും സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment