തിങ്കളാഴ്ച രാത്രി പത്തേകാലോടെ പേരൂര്‍ക്കടയിലുള്ള മുത്തൂറ്റ് ഗ്രീന്‍ ഫ്ലാറ്റില്‍ വെച്ചായിരുന്നു ഷേര്‍ളിയുടെ ജീവനപഹരിച്ച അപകടം. രാത്രിയില്‍ മൂത്തമകന്‍ ജിതിന്‍ സെബാസ്റ്റ്യനുമായി മൊബൈല്‍ഫോണില്‍ സംസാരിച്ചശേഷമാണ് കാല്‍വഴുതി വീഴുന്നത്. പടിക്കെട്ടില്‍ തലയിടിച്ചുവീണ ഷെര്‍ളിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രാത്രി പതിനൊന്നോടെ പട്ടം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷേര്‍ളി പുലര്‍ച്ചെ മൂന്നോടെ 'കോമ' യിലായി. രാവിലെ തന്നെ മസ്തിഷ്‌ക്കമരണം സ്ഥിരീകരിച്ചു.
ഷേര്‍ളിയുടെ ആന്തരികാവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കാനുപകരിക്കുമെന്ന തിരിച്ചറിവിലാണ് മകന്‍ ജിതിന്‍ സെബാസ്റ്റ്യന്‍ മഹാദാനത്തിനായുള്ള സമ്മതപത്രം ഒപ്പിടുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ആശു പത്രികളില്‍ നിന്നായി വലിയൊരുസംഘം ഡോക്ടര്‍മാര്‍ പ്രവര്‍ത്തനനിരതരായി. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്ന് ഡോ. രാംദാസ് പിഷാരടി, ഡോ. പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു കോ-ഓര്‍ഡിനേറ്റിങ് ടീം . കൊച്ചി അമൃതാ ആശുപത്രിയില്‍ നിന്ന് ഡോ. ഉണ്ണി, ഡോ. ദിനേശ് എന്നിവരടങ്ങുന്ന മറ്റൊരു ടീം.
ഷേര്‍ളിയുടെ കരള്‍, വൃക്കകള്‍, കണ്ണുകള്‍, ഹൃദയം എന്നിവയാണ് മറ്റുള്ളവര്‍ക്കായി ഭര്‍ത്താവും മക്കളും ദാനം ചെയ്യുന്നത്. ഇതിനായുള്ള അനുമതി ആരോഗ്യസെക്രട്ടറി നല്‍കേണ്ടതുണ്ട്. ഇതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് കിട്ടിയതാകട്ടെ തിങ്കളാഴ്ച വൈകുന്നേരം നാലേകാലോടെ. ഇതോടെ ഷേര്‍ളിയുടെ ജീവന്‍തുടിക്കുന്ന അവയവങ്ങള്‍ മറ്റുള്ള രോഗികള്‍ക്ക് ലഭിക്കാനുള്ള അവസരമൊരുങ്ങി. ഇതിനോടകം ഉച്ചയ്ക്ക് 1.16ന് ഒരിക്കല്‍കൂടി മസ്തിഷ്‌ക്കമരണം സ്ഥിരീകരിച്ചു. അതേസമയം രക്തത്തിന്റെ മര്‍ദ്ദം നിലനിര്‍ത്തേണ്ടതുണ്ട്. ഇതിനായി അഞ്ച് മരുന്നുകളാണ് നല്‍കിക്കൊണ്ടിരുന്നത്. വൈകുന്നേരം ആറിന് വീണ്ടും മസ്തിഷ്‌ക്കമരണം സ്ഥിരീകരിച്ചതോടെയാണ് ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ എടുക്കാന്‍ തുടങ്ങിയത്.
വൃക്കമാറ്റിവെയ്ക്കലിനായി 18 രോഗികളുടെ ലിസ്റ്റാണ് തിരുവനന്തപുരം മെഡിക്കല്‍കോളേജിലുള്ളത്. ബി നെഗറ്റീവ് രക്തഗ്രൂപ്പുള്ള ഷേര്‍ളിയുടെ വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്കാണ് മാറ്റിയത്. കരള്‍ കൊണ്ടുപോയതാകട്ടെ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് എസ്.യു.ടി. ആശുപത്രിയിലെ ട്രോമ ക്രിട്ടിക്കല്‍ കെയര്‍ തലവന്‍ ഡോ. ഷഫീഖ് മുഹമ്മദും അനസ്‌തേഷ്യ ഹെഡ് ഡോ. ഉണ്ണികൃഷ്ണനുമാണ്.
ശരീരത്തില്‍ നിന്ന് കരള്‍ മാറ്റിയാല്‍ എട്ടു മണിക്കൂറിനകം അത് മറ്റൊരു ശരീരത്തില്‍ വെച്ചുപിടിപ്പിക്കേണ്ടതുണ്ട്. വൃക്കകളാകട്ടെ 24 മണിക്കൂറിനകവും കണ്ണുകള്‍ 48 മണിക്കൂറിനകവും. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ ആരംഭിച്ചത് രാത്രി വൈകിയാണ്.
ഷേര്‍ളിയുടെ ഭര്‍ത്താവ് പി. സെബാസ്റ്റ്യന്‍ ആഭരണക്കട നടത്തുന്നു. രണ്ടു മക്കളാണ് ഷേര്‍ളിക്കുള്ളത്- ജിതിന്‍ സെബാസ്റ്റ്യന്‍, ടോം സെബാസ്റ്റ്യന്‍. കോഴിക്കോട്ട് താമസിക്കുന്ന ഷേര്‍ളി സുഡാനില്‍ വെടിയേറ്റുമരിച്ച സഹോദരന്റെ മൃതശരീരം ഏറ്റുവാങ്ങുന്നതിനും മരണാനന്തരചടങ്ങുകള്‍ക്കുമാണ് തിരുവനന്തപുരത്തെത്തിയത്. പേരൂര്‍ക്കടയിലെ ഇവരുടെ കുടുംബവക പള്ളിയിലാണ് രഞ്ജിത്തിന്റെ ശവസംസ്‌ക്കാരം. ചൊവ്വാഴ്ച രഞ്ജിത്തിന്റെ മൃതദേഹം കൊണ്ടുവരുമെന്ന് ജിതിന്‍ പറഞ്ഞു. കോഴിക്കോട്ടുവെച്ചാണ് ഷെര്‍ളിയുടെ ശവസംസ്‌ക്കാരം.
(കടപ്പാട്: മാതൃഭൂമി)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment