Latest News

മര്‍ദ്ദനമേറ്റ വികലാംഗ യുവാവ് ചോര വാര്‍ന്ന് റോഡരികില്‍ കിടന്നത് മണിക്കൂറുകള്‍


കൊച്ചി: നഗരത്തില്‍ മര്‍ദ്ദനമേറ്റ വികലാംഗ യുവാവ് റോഡരികില്‍ ചോര വാര്‍ന്ന് മണിക്കൂറുകളോളം കിടന്നു. നിരവധി തവണ വിവരമറിയിച്ചിട്ടും പൊലീസ് എത്തിയില്ല. ചുറ്റും കൂടി നിന്നവരാകട്ടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനുള്ള തിടുക്കത്തിലായിരുന്നു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് മുന്നിലെ റോഡരികിലാണ് കൂട്ടാളിയുടെ മര്‍ദ്ദനമേറ്റ യുവാവ് ചോരവാര്‍ന്ന് മണിക്കൂറുകളോളം കിടന്നത്. തന്നെ സഹായിക്കാന്‍ ചുറ്റും കൂടിയവരോട് ഇയാള്‍ കേണപേക്ഷിച്ചിട്ടും ആരും തയ്യാറായില്ല. ചിലര്‍ കാഴ്ച്ചക്കാരായി നിന്നു മറ്റു ചിലര്‍ മൊബൈല്‍ ഫോണില്‍ കാഴ്ച്ചകള്‍ പകര്‍ത്തി. സഹതാപം തോന്നിയ മറ്റു ചിലര്‍ പോലീസില്‍ പലതവണ വിളിച്ചറിയിച്ചു.

മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും പോലീസും തിരിഞ്ഞു നോക്കിയില്ല. യുവാവിന്റെ അവസ്ഥകണ്ട് അലിവു തോന്നിയ ഒരു യുവതി അതുവഴി കടന്നുപോയ ഒരു ആമ്പുലന്‍സ് തടഞ്ഞു നിര്‍ത്തി. ഇതിനുശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാല്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്ന മലയാളിയുടെ സ്വഭാവം മാറിയിട്ടില്ലെന്ന് കൊച്ചി നഗരം വീണ്ടും തെളിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.