Latest News

മലയാള സിനിമയിലും ഇനി എം.എം മണി സ്റ്റൈല്‍

കോട്ടയം: മലയാള സിനിമയിലേക്ക് ഇനി ഒരു മണി കൂടെ. കലാഭവന്‍ മണിക്കൊപ്പം എം.എം മണി സ്റ്റൈല്‍. സിപിഎമ്മിന്റെ സ്വന്തം വിവാദ നായകന്‍ എംഎം മണി ഇനി സിനിമയില്‍ നായക വേഷത്തിലും എത്തുന്നു. 

ഷൈജു കെ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ഒരു 'ചാവരക്കാലം' എന്ന ചിത്രത്തിലൂടെയാണ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എംഎം മണി സിനിമയിലേക്ക് വരുന്നത്. ചെറിയ ചില നാടകങ്ങളില്‍ അഭിനയിച്ച പരിചയവുമായാണ് മണി സിനിമയിലേക്ക് കടക്കുന്നത്. പാര്‍ട്ടി ഇതിനെ എങ്ങനെ വിലയിരുത്തും സഖാവേ എന്ന ചോദ്യത്തിന് വിവാദ പ്രശ്‌നങ്ങളുണ്ടെങ്കിലല്ലേ പാര്‍ട്ടി എതിര്‍ക്കേണ്ടതുള്ളൂ എന്നായിരുന്നു മണിയുടെ മറുപടി. ഏതായാലും കാണാന്‍ നാലുപേരുണ്ടാവുമ്പോള്‍ പ്രസംഗ വേദികളില്‍ ആവേശം കൊള്ളുന്ന മണിക്ക് ലക്ഷകണക്കിന് പ്രേക്ഷകര്‍ക്കു വേണ്ടിയുള്ള സിനിമയിലേക്കാവുമ്പോള്‍ ഒട്ടും ആവേശം കുറയില്ലെന്നു തന്നെ പ്രതീക്ഷിക്കാം. 

മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന മണി പ്രസംഗ വേദികളില്‍ ആവേശം കേറി ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ പരമാര്‍ശിച്ച്‌ സംസാരിച്ചത് വിവാദനായിരുന്നു. 
പ്രകോപനപരമായി പ്രസംഗിച്ചതിന് മണിക്ക്‌ കോടതി ഇടുക്കി ജില്ലയിലേക്കുള്ള പ്രവേശനം തന്നെ നിഷേധിച്ചിരിക്കുയാണത്രേ. ഇതോടെ മണി ഇപ്പോള്‍ കോട്ടയത്താണ് താമസം എന്നും കേള്‍ക്കുന്നു ഏതായാലും ഇനി ഉശിരന്‍ ഡയലോഗുകളുമായി എംഎം മണി മലയാള സിനിമാ ലോകത്തുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.