ആടിനെ മേയ്ക്കാന്‍ മലയിലെത്തിയവരാണ് കുഞ്ഞിനെ കണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. ഉടന്‍ പോലീസില്‍ അറിയിച്ച ചെയ്ത ശേഷം പുലത്തെ സാമൂഹിക പ്രവര്‍ത്തകര്‍ കുഞ്ഞിനെ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു. ശിശുരോഗ വിദഗ്ധന്‍ ഡോ.ഷിബു വിശദമായ പരിശോധന നടത്തിയ ശേഷം കുഞ്ഞിനെ കുട്ടികളുടെ വാര്‍ഡില്‍ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. വായിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും തൊലിയുരിഞ്ഞ വ്രണമായതിനാല്‍ ദ്രാവക രൂപത്തിലുള്ള ആഹാരങ്ങളൊന്നും കൊടുക്കാനാവുന്നില്ല.
ഗ്ലൂക്കോസ് ഡ്രിപ്പ് നല്‍കിയാണ് കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കുന്നതെന്ന് സ്റ്റാഫ് നഴ്‌സുമാര്‍ പറഞ്ഞു. അഞ്ചു ദിവസമെങ്കിലും പ്രായമുണ്ടാകുമെന്ന് കരുതുന്നതായി ഡോ. ഷിബു പറഞ്ഞു. മൂക്കിലൂടെയും ചെവിയിലൂടെയും പുഴു അരിക്കുന്നുണ്ട്. കാലിലും കയ്യിലും തൊലിയുരിഞ്ഞ നിലയിലാണ്. നാട്ടുകാരും പോലീസുമെത്തി അന്വേഷണം നടത്തിയെങ്കിലും മാതാവിനെ കണെ്ടത്താനായിട്ടില്ല. മഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment