കിളികൊല്ലൂരിലെ ടേസ്റ്റി നട്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ നൗഫലിന്റെ റെഡിഫ് മെയില്‍ അഡ്രസ്സില്‍ നുഴഞ്ഞുകയറി പാസ്‌വേഡ് കരസ്ഥമാക്കിയ ശേഷം നൗഫലിന് വരുന്ന ബിസിനസ് ഓഫറുകള്‍ മനസ്സിലാക്കിയാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്. ഓരോ കമ്പനിക്കും നൗഫല്‍ നല്‍കുന്ന ഓര്‍ഡറുകള്‍ കണ്ടശേഷം അതില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത് ബിസിനസ് സ്വന്തമാക്കുകയായിരുന്നു ബിജു. സ്ഥിരമായി ഓര്‍ഡറുകള്‍ നഷ്ടമാകുന്നതായി മനസ്സിലാക്കിയ നൗഫല്‍ സൈബര്‍ നിയമപ്രകാരം നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നൗഫലിന്റെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടും വ്യാജ പാസ്‌വേഡ് ഉപയോഗിച്ച് ഇയാള്‍ ഹാക്ക് ചെയ്തിരുന്നു. നൗഫലിന്റെ ഭാര്യയുടെ പുതിയ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പഴയ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് സുഹൃത്തിനായി റിക്വസ്റ്റ് ലഭിച്ചപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന വിവരം ദമ്പതിമാര്‍ അറിയുന്നത്.
കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണര്‍ ബി.കൃഷ്ണകുമാര്‍, ഇരവിപുരം സി.ഐ. അമ്മിണിക്കുട്ടന്‍, എസ്.ഐ. നിസാമുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരുവര്‍ഷംകൊണ്ട് കോടിക്കണക്കിന് രൂപയുടെ ബിസിനസ് ഇയാള്‍ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. തട്ടിപ്പുമായി മറ്റ് ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment