Latest News

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കാളികാവിനടുത്ത് അരിമണലില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. 

മേലേകാളികാവിലെ വലവീട്ടില്‍ മുഹമ്മദലിയുടെ മകനും അടക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്ററി പ്ലസ് ടു വിദ്യര്‍ത്ഥിയുമായ സഹന്‍ഷാദ്(17) ആണ് മരിച്ചത്. 

ശനിയാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഹന്‍ഷാദ് രാത്രി പതിനൊന്നോടെയാണ് മരിച്ചത്. 

അടക്കാക്കുണ്ട് സ്‌കൂള്‍പടിയിലെ ആട്ടക്കുളവന്‍ മുഹമ്മദ് ഫവാസ്ഖാന്‍(19), ആലിപ്പറ്റ ജംഷാദ്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.