ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അംഗമായിരുന്ന ദത്ത, പന്തയ ലോബിയുടെ ഫോണ്‍ സംഭാഷണങ്ങളില്‍നിന്നു പിടിച്ചെടുത്ത വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ദത്തയെയും പങ്കാളി ഗീത ശര്‍മയെയും ഗുഡ്ഗാവിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. സ്വകാര്യ ഡിറ്റക്റ്റിവ് ആയ ഗീതയെ, അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ദത്ത സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചുകൊല്ലുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. അതിനു ശേഷം ദത്ത ജീവനൊടുക്കിയെന്നും പൊലീസ് പറയുന്നു.
ഇരുവരും ഏകദേശം ഒരേ സമയത്താണ് മരിച്ചത് എന്നാണ് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്റ്റര്‍ ദീപക് കുമാര്‍ പറയുന്നത്. തോക്ക് തലയോടു ചേര്‍ത്തുവച്ചാണ് വെടിയുതിര്‍ത്തിരിക്കുന്നത്. ശരീരത്തില്‍ മറ്റു മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഡോക്റ്റര്‍ പറ യുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment