പാര്‍ട്ടി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഎസിന്റെ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, പേഴ്‌സനല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനാണ് സംസ്ഥാന നേതൃത്വം ശിപാര്‍ശ ചെയ്തത്. കോയമ്പത്തൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം സംസ്ഥാന സമിതി തയാറാക്കിയ ഇടക്കാല അവലോകന രേഖ ചോര്‍ത്തിയെന്നാണ് പ്രധാന ആരോപണം. ഇതും വി.എസിനെ പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവും ചര്‍ച്ച ചെയ്ത കേന്ദ്രകമ്മിറ്റി വിഷയം പോളിറ്റ് ബ്യൂറോയ്ക്ക് വിടുകയായിരുന്നു. ഈ വിഷയങ്ങളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വിഎസിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെതുടര്‍ന്ന് പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട മൂന്നുപേരെ മാറ്റിക്കൊണ്ടുള്ള ഒത്തുതീര്‍പ്പിലേക്ക് പിബിയോഗം എത്തുകയായിരുന്നു. തന്റെ ചിറകരിയാനാണ് തന്റെ വിശ്വസ്തര്‍ക്കെതിരേ നടപടിക്ക് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെന്നു വി.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചുരുക്കത്തില്‍ വി.എസിന്റെ ചിറകരിഞ്ഞ് അദ്ദേഹത്തെ പ്രതിപക്ഷ സ്ഥാനത്ത് നിലനിര്‍ത്താനും തന്റെ പരാതികേള്‍ക്കാന്‍ കമ്മീഷനെ നിയോഗിച്ച് തല്‍ക്കാലത്തേക്ക് അദ്ദേഹത്തെ സാന്ത്വനപ്പെടുത്താനും തീരുമാനിച്ച് പാര്‍ട്ടി പോളിറ്റ് ബ്യൂറോ, സംസ്ഥാന നേതൃത്വത്തിനും വി.എസിനും ഇടയില്‍ ഒരു ബാലന്‍സ് വരുത്താന്‍ ശ്രമിച്ച് തല്‍ക്കാലം പ്രശ്‌നത്തില്‍ നിന്ന് തലയൂരിയിരിക്കുകയാണ്.
വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റണമെന്ന് കേരളത്തിലെ ഭൂരിപക്ഷം അംഗങ്ങളും പിബിയോട് ആവശ്യപ്പെട്ടു. പി.കെ.ഗുരുദാസനും തോമസ് ഐസകും മാത്രമാണ് യോഗത്തില്‍ വി.എസിനോട് മൃദുസമീപനം സ്വീകരിച്ചത്. വി.എസിനെതിരേ നടപടി വേണമെന്ന് കെ.കെ.ഷൈലജയും പി.കെ.ശ്രീമതിയും വ്യക്തമായിത്തന്നെ ആവശ്യപ്പെട്ടു. എന്നാല്‍ വി.എസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ബംഗാള്‍ ഘടകം സ്വീകരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, VS Achudanandan,


No comments:
Post a Comment