ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. പതിനായിരം രൂപയ്ക്കടുത്ത തുക നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഇവര്‍ക്കു ജാമ്യം നിഷേധിക്കപ്പെട്ടത്. ഈ തുക കെട്ടിവച്ചാണ് മകന്‍ അമ്മയെ പുറത്തിറക്കിയത്.
കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ലക്‌നൗവിലെ ജയിലിയായ നാല്‍പ്പത്തെട്ടുകാരി വിജയ എന്ന സ്ത്രീയുടെ പത്തൊമ്പതുകാരന്‍ മകന്‍ കാന്‍ഹയ്യ കുമാരിയാണ് വാര്‍ത്തകളില്‍ നിറയുന്നത്.
1993-ലാണ് വിജയ അറസ്റ്റിലാകുന്നത്. 1994-ല്‍ ഇവര്‍ക്കു ജാമ്യം നല്‍കിയെങ്കിലും കെട്ടിവയ്ക്കാന്‍ പണമുണ്ടായിരുന്നില്ല. ഭര്‍ത്താവുപേക്ഷിച്ച ഇവര്‍ ജയിലില്‍ തന്നെ കുടുങ്ങി. ഇപ്പോള്‍ മകന്‍ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ടാണ് ഇവര്‍ പുറത്തിറങ്ങുന്നത്. യു.പി ഹൈക്കോടതിയിലാണ് പണം കെട്ടിവച്ചത്. കൊലപാതകവുമായി തനിക്കു ബന്ധമൊന്നുമില്ലെന്ന് വിജയകുമാരി പറഞ്ഞു. അഞ്ചുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അറസ്റ്റിലായത്. ഇവരെ പിന്നീടു ലക്‌നൗവിലെ നാരി നികേതന്‍ ജയിലിലേക്കു മാറ്റി.
പതിനൊന്നുവയസുവരെ മകന്‍ ജുവനൈല്‍ റിമാന്‍ഡിലാണ് കഴിഞ്ഞത്. വീട്ടിലേക്കു മടങ്ങാന്‍ അവസരം കിട്ടിയതോടെ ഫാക്ടറിയില്‍ ജോലിക്കു ചേര്‍ന്നു. ഇങ്ങനെയാണ് ജാമ്യത്തിനുള്ള പണമുണ്ടാക്കിയത്. കഴിഞ്ഞ മേയ് അഞ്ചിനാണ് വിജയയെ ജാമ്യത്തിലിറക്കിയത്. അവിശ്വസനീയമായ കഥയാണ് വിജയയുടേതെന്ന് നാരിനികേതന്‍ ജയിലിലെ സൂപ്രണ്ട് ശശി ശ്രീവാസ്തവ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:
Post a Comment