ലഖ്‌നൗ:[www.malabarflash.com] ഇങ്ങനെ ജനിച്ച കുഞ്ഞിനു ഇതല്ലാതെ ഇതിലും നല്ല പേര് വേറെന്തുണ്ട് ഇടാൻ.? നോട്ട് മാറാൻ ക്യൂവിൽ നിൽക്കുന്നതിനിടെ ബാങ്കിൽ പ്രസവിച്ച യുവതി തന്റെ കുഞ്ഞിനു പേരിട്ടതിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഒടുവിൽ ആ കുഞ്ഞിനിട്ട പേര് കാഷ്യർ എന്നാണ്. കാഷ്യർ എന്ന് അർത്ഥം വരുന്ന ഖസാഞ്ചിനാഥ് എന്ന പേരാണ് നോട്ട് നിരോധനക്കാലത്ത് ബാങ്കിൽ പ്രസവിച്ച കുഞ്ഞിന് നൽകിയിരിക്കുന്നത്.
ഹിന്ദിയിൽ ഖസാഞ്ചി എന്നാൽ നിധി, ട്രഷറി, ധനസൂക്ഷിപ്പു കേന്ദ്രം എന്നെല്ലാം അർത്ഥമുണ്ട്. ആ അർത്ഥത്തിൽ ഖസാഞ്ചിനാഥ് എന്നാൽ ഒറ്റവാക്കിൽ കാഷ്യർ എന്നു വിളിക്കാം. ട്രഷറിയുടെ നാഥൻ എന്ന്.
ഹിന്ദിയിൽ ഖസാഞ്ചി എന്നാൽ നിധി, ട്രഷറി, ധനസൂക്ഷിപ്പു കേന്ദ്രം എന്നെല്ലാം അർത്ഥമുണ്ട്. ആ അർത്ഥത്തിൽ ഖസാഞ്ചിനാഥ് എന്നാൽ ഒറ്റവാക്കിൽ കാഷ്യർ എന്നു വിളിക്കാം. ട്രഷറിയുടെ നാഥൻ എന്ന്.
സർവേഷ എന്ന യുവതിയാണ് നോട്ട് മാറാൻ ക്യൂവിൽ നിൽക്കുന്നതിനിടെ പ്രസവിച്ച കുഞ്ഞിനു കാഷ്യർ എന്നു പേരിട്ടിരിക്കുന്നത്. നോട്ട് അസാധുവാക്കലിന്റെ വിഷമതകൾ അതിജീവിച്ച് ജനിച്ചതിനാലാണ് കുഞ്ഞിന് ഖസാഞ്ചിനാഥ് എന്ന് പേരിട്ടതെന്ന് സർവേഷയുടെ സഹോദരൻ അനിൽ നാഥ് പറഞ്ഞു.
ഈ മാസം രണ്ടിനായിരുന്നു സർവേഷ ഉത്തർപ്രദേശിലെ ധേഹത് ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഈ മാസം രണ്ടിനായിരുന്നു സർവേഷ ഉത്തർപ്രദേശിലെ ധേഹത് ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഭർത്താവ് അപകടതത്തിൽ മരിച്ചതിനെ തുടർന്ന് സർക്കാർ സർവേഷയ്ക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചിരുന്നു. ഇതിൽ നിന്ന് വീട്ടിലെ ആവശ്യത്തിനുള്ള പണം പിൻവലിക്കുന്നതിനാണ് ഗർഭിണിയായിട്ടു പോലും അതെല്ലാം അവഗണിച്ച് സർവേഷ ബാങ്കിലെത്തിയത്. എന്നാൽ, ആദ്യ ശ്രമത്തിൽ പണം പിൻവലിക്കാൻ കഴിഞ്ഞില്ല. അങ്ങനെ രണ്ടാം തവണയും ബാങ്കിൽ എത്തിയപ്പോഴായിരുന്നു സംഭവം.
രാവിലെ മുതൽ വരിയിൽ നിന്നിരുന്ന സർവേഷയ്ക്ക് ഉച്ചയോടെ പ്രസവവേദന അനുഭവപ്പെട്ടു. ബാങ്ക് അധികൃതർ ആശുപത്രിയിൽ വിളിച്ച് ആംബുലൻസ് അയയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആംബുലൻസ് വരുന്നതിനു മുമ്പേ വൈകുന്നേരം നാലു മണിയോടെ യുവതി പ്രസവിച്ചു.

ബാങ്ക് അധികൃതർ ബാങ്കിനകത്ത് ലേബർ റൂം ഒരുക്കുകയും യുവതിയെ ശുശ്രൂഷിക്കാൻ സ്ത്രീകളെ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് യുവതി ബാങ്കിൽ പ്രസവിച്ചത്. പിന്നീട് പൊലീസ് ഇടപെട്ട് യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment