Latest News

കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം; രണ്ടു യുവാക്കള്‍ മരിച്ചു

തൊടുപുഴ: കിണര്‍ ശുചീകരിക്കാന്‍ ഇറങ്ങിയ രണ്ടു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. വണ്ണപ്പുറം അമ്പലപ്പടി പുള്ളോലില്‍ അബ്ദുളളയുടെ മകന്‍ റഫീഖ് (23), അന്യ സംസ്ഥാന തൊഴിലാളി സോണ (22) എന്നിവരാണു മരിച്ചത്. രാവിലെ ഒമ്പതു മണിക്കാണു സംഭവം. സോണ കിണറ്റിനുളളില്‍ ബോധം കെട്ടു വീണപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയതായുരുന്നു റഫീഖ്.

റഫീക്കിന്റെ കിണര്‍ ശുചീകരിക്കാന്‍ ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് വീട്ടുടമസ്ഥന്‍ ഷെഫീക്ക് ഇയാളെ രക്ഷിക്കുന്നതിന് കിണറ്റില്‍ ഇറങ്ങുകയായിരുന്നു. ഇരുവര്‍ക്കും ശ്വാസം ലഭിക്കാതെ കിണറ്റില്‍ അകപ്പെട്ടു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഇരുവരേയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. റഫീക്കിന്റെ മാതാവ് കദീജ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.