പെരിന്തല്‍മണ്ണ മങ്കട സ്വദേശിനിയായ റംലത്ത് ആണ് മതം മാറി പിന്നീട് ദേവികാ അന്തര്ജ്ജനമായതെന്നും പൊലീസ് കണ്ടെത്തി. പതിമൂന്നാം വയസ്സില്‍ ആദ്യ വിവാഹം കഴിച്ച ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. ദേവികയെന്ന് പേരുമാറ്റി രണ്ടാം വിവാഹം കഴിച്ച ഇവര്‍ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നത്രെ.
ബിലാത്തിക്കുളം ശിവക്ഷേത്രത്തില്‍ പൂജാരിയായ സുബ്രഹ്മണ്യന്‍െറ ആദ്യ ഭാര്യ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജ മൂന്നുവര്‍ഷം മുമ്പ് തിരുവമ്പാടിയിലുണ്ടായ വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു. തുടര്‍ന്നാണ് ദേവിക സുബ്രഹ്മണ്യം നമ്പൂതിരിയെ വിവാഹം കഴിച്ചത്. ഇവര്‍ ശ്രീജയുടെയും സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും മകളായ അദിതിയെ പൊള്ളലേല്‍പ്പിച്ചതിനു ശേഷം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment