Latest News

സൗദി നാടു കടത്തിയ സുന്ദരനെ ഫേസ്ബുക്കും കൈവിട്ടു


ലണ്ടന്‍: അല്‍പ്പം സൗന്ദര്യം കൂടിപോയത് ഒരു ശാപമാണോ? യുഎഇയിലെ അതീവ സുന്ദരനുമായ ഉമര്‍ ബോര്‍ക്കന്‍ അല്‍ഗാല സ്വയം ചോദിക്കുന്നുണ്ടാകാം. കാരണം തന്റെ സൗന്ദര്യത്തിന്റെ മാറ്റ് അല്‍പ്പം കൂടിപ്പോയതു കൊണ്ട് ഉമറിന് തിരിച്ചടികളാണ് എല്ലായിടത്തു നിന്നും നേരിടേണ്ടി വന്നത്. സൗദിയിലെ കാര്‍ണ്ണിവലില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം പോകുമെന്ന് ഭയന്ന് സൗദി പോലീസ് ആദ്യം ഈ സുന്ദരനെ പിടികൂടി നാടുകടത്തി. ഇപ്പോഴിതാ സൗന്ദര്യം കൂടിപ്പോയെന്ന കാരണത്താല്‍ ഫേസ്ബുക്കും ഈ സുന്ദരന്‍ യുവാവിനെ കൈവിട്ടിരിക്കുന്നു. അഭിനേതാവും എഴുത്തുകാരനുമായ ഉമര്‍ ബോര്‍ക്കന്‍ അല്‍ ഗാലയുടെ ഫേസ്ബുക്ക് അക്കൌണ്ട് ബുധനാഴ്ച മുതല്‍ സസ്‌പെന്റ് ചെയ്തിരിക്കയാണ്.

സൗദി പോലീസ് പുറത്താക്കിയ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ലോകമാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെയും താരമായിരുന്നു അല്‍ ഗാല. ഫേസ്ബുക്കില്‍ പലരും അല്‍ഗാലയുടെ സൗന്ദര്യം തുളുമ്പുന്ന ഫോട്ടോ മിക്കവരും കവര്‍ ഇമേജ് ആക്കിയിരുന്നു. കൂടാതെ അല്‍ഗാലയുടെ ഫാന്‍സ് പേജില്‍ ഏഴ് ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു. ഫേസ്ബുക്ക് മൊത്തെ ഈ സുന്ദരന്റെ പടം നിറഞ്ഞ വേളയിലാണ് അക്കൗണ്ട് കമ്പനി അധികൃതര്‍ സസ്‌പെന്റ് ചെയ്തിരിക്കുണ്ടത്.

എന്നാല്‍ എന്താണ് ഇതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നാണ് ഒമര്‍ വ്യക്തമാക്കുന്നത്. പുതുതായി ആരംഭിച്ച ഫേസ്ബുക്ക് പേജിലാണ് ഒമര്‍ ഇത് വ്യക്തമാക്കുന്നത്. എന്നാല്‍, ഉമറിന്റെ പേരില്‍ നൂറ് കണക്കിന് വ്യാജ ഫേസ്ബുക്ക് അക്കൌണ്ടുകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയൊന്നും നീക്കം ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഫേസ്ബുക്ക് അധികൃതര്‍ ഇതുവരെ നല്‍കിട്ടില്ല.

യു.എ.ഇയുടെ പ്രതിനിധികളായ മൂന്നു പേരും സൗദിയിലെ വര്‍ഷം തോറുമുളള സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വേളയിലാണ് സൗന്ദര്യം കൂടിപ്പോയെന്നതിനാല്‍ സൗദിപോലീസ് ബലമായി പിടിച്ചിറക്കി മൂന്ന് പേരെയും യുഎഇയിലേക്ക് കയറ്റിവിടുകയയായിരുന്ന ഇത് ലോകമാധ്യമങ്ങളിലെല്ലാം വന്‍ വാര്‍ത്തയായിരുന്നു. തുടുത്ത ചുണ്ടുകളും നീള്‍മിഴികളും വിരിഞ്ഞ മാറുമുള്ള ഇവരെക്കണ്ട് സൗദിയിലെ സ്ത്രീകള്‍ പ്രലോഭിതരായാലോ എന്ന ഭയത്താലാണ് പോലീസ് ഈ സുന്ദരന്‍മാരെ നാടുകടത്തിയതിന് കാരണം.
മധ്യമങ്ങളില്‍ ഈ സുന്ദരന്‍ താരാമയതേടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം പ്രണയാഭ്യര്‍ത്ഥനകളാണ് ഉമര്‍ ബോര്‍ക്കന്‍ അല്‍ഗാലയെ തേടിയെത്തിയത്.

(കടപ്പാട്: മറുനാടന്‍മലയാളി)

Keywords: Omar Borkan Al Gala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.