Latest News

ഗായിക റൈമ ചന്ദ്രന്‍ തൂങ്ങി മരിച്ച നിലയില്‍

ഉദുമ: നിരവധി സ്റ്റേജ് പരിപാടികളിലും ആല്‍ബങ്ങളിലും ഗാനം ആലപിച്ച് പ്രശസ്തയായ ഉദുമയിലെ റൈമ ചന്ദ്രനെ (23) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

വടകര മെഗേരി സ്വദേശിയും ഉദുമ എ.എല്‍.പി സ്‌കൂള്‍ പ്രധാന അധ്യപാകന്‍ ചന്ദ്രന്‍ മാസ്റ്ററുടെയും ഭാമയുടെയും മകളാണ്. വര്‍ഷങ്ങളായി നാലാംവാതുക്കലിലെ ശ്രീരത്‌നം ക്വട്ടേഴ്‌സിലാണ് ഇവരുടെ കുടുംബം താമസിച്ചു വരുന്നത്.
വേനലവധിയായതിനാല്‍ റൈമയും കുടുംബവും ഒരാഴ്ചയോളമായി വടകരയിലെ വീട്ടിലായിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെ പിതാവ് ചന്ദ്രന്‍ മാസ്റ്ററോടൊപ്പം നാലാംവതുക്കലിലെ വാടക ക്വട്ടേഴ്‌സിലെത്തുകയായിരുന്നു. ചന്ദ്രന്‍ മാസ്റ്റര്‍ ഉദുമ സ്‌കൂളിലേക്ക് പോയ സമയത്ത് ക്വട്ടേഴ്‌സില്‍ തനിച്ചായ റൈമ ക്വട്ടേഴ്‌സ് അകത്ത് നിന്നും പൂട്ടി ബെഡ്‌റൂമിലെ ജനാലയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അമല്‍ ചന്ദ്രന്‍ ഏക സഹോദരനാണ്.


കോഴിക്കോട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സുദീപുമായി ഒന്നര വര്‍ഷം മുമ്പ് റൈമയുടെ വിവാഹം
നടന്നിരുന്നുവെങ്കിലംകുറച്ചു നാളായി ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കാരണം റൈമയും ഭര്‍ത്താവും അകന്ന് ജീവിക്കുകയായിരുന്നു.
ഇതിലുളള മനോവിഷമമാണ് മരണകാരണമെന്ന് കരുതുന്നു.
നിരവധി മാപ്പിളപ്പാട്ട് ആല്‍ബങ്ങളില്‍ പാടി അഭിനയിച്ച റൈമ കൈരളി ചാനലിന്റെ ഒരു റിയാലിററിഷോയിലും പങ്കെടുത്തിട്ടുണ്ട്. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ റൈമ സ്‌കൂള്‍ കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.