
ദോഹ: ലോക ഫുട്‌ബോളറും അര്‍ജന്റൈന്‍ സൂപ്പര്‍താരവുമായലയണല്‍ മെസ്സി ഈ മാസം അവസാനം ദോഹ സന്ദര്‍ശിക്കുമെന്ന് ഖത്തര്‍ ടെലികോം കമ്പനി ഉരീദു വ്യക്തമാക്കി. ഉരീദുവിന്റെ വേള്‍ഡ് അംബാസഡര്‍ കൂടിയായ മെസ്സി യൂത്ത് ഡവലപ്‌മെന്റുമായി ബന്ധപ്പെട്ട പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണെത്തുന്നത്. ഈ മാസം 20നാണ് ഉദ്ഘാടന പരിപാടി.
ഉരീദുവിന്റെ പങ്കാളിത്തത്തോടെയുള്ള പുതിയ യുവ സംരംഭം ചടങ്ങില്‍ മെസ്സി പ്രഖ്യാപിക്കും. കായിക രംഗത്ത് യുവാക്കള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ലിയോ മെസ്സി ഫൗണേ്ടഷനും ഉരീദുവും സഹകരണത്തിലെത്തിയത്.
വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് ദോഹയില്‍ വച്ച് മെസ്സി പ്രത്യേക ഫുട്‌ബോള്‍ പരിശീലനം നല്‍കും.
വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് ദോഹയില്‍ വച്ച് മെസ്സി പ്രത്യേക ഫുട്‌ബോള്‍ പരിശീലനം നല്‍കും.
ഉരീദു ടെലികോം സേവനം ലഭ്യമായ ഖത്തര്‍, ഫലസ്തീന്‍, ഇന്തോനീസ്യ, ഇറാഖ്, അള്‍ജീരിയ, തുനീസ്യ, ഒമാന്‍, കുവൈത്ത്, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള കുട്ടികളുമായി മെസ്സി ആശയവിനിമയം നടത്തുമെന്നും ഉരീദു പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബാഴ്‌സലോണയില്‍ വച്ചാണ് മെസ്സിയെ വേള്‍ഡ് അംബാസഡറായി ഉരീദു പ്രഖ്യാപിച്ചത്. കുട്ടികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ മെസ്സിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച സ്ഥാപനമായ ലിയോ മെസ്സി ഫൗണേ്ടഷനുമായി വിവിധ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ഉരീദു വിശദമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment