ഡിഗ്ഇന്‍ഫോ ടിവിയില്‍ സംപ്രേഷണം ചെയ്ത വീഡിയോയില്‍ കമ്പനിയുടെ സെന്റീ ഡിവൈസ് അവതരിപ്പിച്ചിട്ടുണ്ട്. ഈ ഡിവൈസ് സ്മാര്‍ട്ട്‌ഫോണുകളുമായി യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സുഹൃത്തുക്കള്‍ക്കും മറ്റും മെയിലുകള്‍ അയക്കുമ്പോള്‍ അതിനൊപ്പം സുഗന്ധവും അയക്കാം. ഗെയിംസ് കളിക്കുമ്പോഴോ സിനിമ കാണുമ്പോഴോ അന്തരീക്ഷത്തില്‍ അതിനനുസൃതമായ മണം പരത്താനും ഇതിന് കഴിയുമത്രെ.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ നിങ്ങളുടെ സുഹൃത്തിനൊരു സന്ദേശമയക്കണമെന്നിരിക്കട്ടെ. അയാള്‍ അവിടെ ക്ഷീണിതനായിരിക്കുകയാണെന്ന് കരുതുക. അങ്ങനെയെങ്കില്‍ റിലാക്‌സ് ചെയ്യാനുള്ള മണവും സന്ദേശത്തോടൊപ്പം അയക്കാം - ചാറ്റ്‌പെര്‍ഫ് കമ്പനിയുടെ പി ആര്‍ മാനേജര്‍ അകി യമാജി വ്യക്തമാക്കി. ഓരോ പുതിയ മെയിലും എത്തുമ്പോള്‍ അതിന് യോജിച്ച ഒരു മണം നോട്ടിഫിക്കേഷന്‍ സൗണ്ടിനൊപ്പം പുറപ്പെടുവിക്കാവുന്നതുമാണ്.
ഗെയിമുകളിലും സെന്റീ ഉപയോഗിക്കാനാവുമെന്ന് കമ്പനി കരുതുന്നു. ഉദാഹരണത്തിന് ഷൂട്ടിങ് ഗെയിമുകളില്‍ വെടിമരുന്നിന്റെ മണം സൃഷ്ടിക്കാന്‍ കഴിയും. കാന്‍ഡി ക്രഷ് സാഗ പോലുള്ള ഗെയിമുകളില്‍ മധുരതരമായ മണവുമുണ്ടാക്കാം.
ചെറിയ പ്ലാസ്റ്റിക് ടാങ്കുകളില്‍ വ്യത്യസ്ത മണം വില്‍ക്കുന്ന കാര്യവും കമ്പനി ആലോചിക്കുന്നുണ്ട്. ഈ ടാങ്കുകള്‍ സെന്റീയുടെ അടിയില്‍ ഉറപ്പിക്കാവുന്നതാണ്. ഉപയോഗിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള മണം പുറത്തുവിടാന്‍ ഇതിനു കഴിയും.
ഫോണ്‍ കണക്ടര്‍ ഉപയോഗിച്ചുകൊണ്ടാണ് ഫോണിലേക്ക് ഈ സെന്റീ പ്ലഗ് ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് മണം അയക്കണമെങ്കില്‍ സ്‌ക്രീനിലുള്ള പഫ് ബട്ടനില്‍ ഞെക്കിയാല്‍ മതി. അതോടെ സന്ദേശം സ്വീകരിക്കുന്നയാളുടെ ഫോണിലെ സെന്റീ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഡിവൈസിന്റെ വലതുഭാഗത്തുള്ള സുഷിരത്തിലൂടെ സുഗന്ധം പുറത്തേക്ക് വരികയും ചെയ്യുന്നു.
ഇതിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment