ഡ്യുവല്‍ കോര്‍ 1.7 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 1 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി ടിഐയുടെ പ്രത്യേകതകളാണ്. മുന്‍മോഡലുകളില്‍ നിന്നും വ്യത്യസ്തമായി 1080 പിക്‌സല്‍ വീഡിയോ റെക്കോഡിംഗ് സൗകര്യമുള്ള 8 എംപി മെയിന്‍ ക്യാമറ, ഫ്‌ളാഷ്. 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ. 3.7 ഇഞ്ച് ണഢഏഅ സ്‌ക്രീന്‍. ആന്‍ഡ്രോയിഡ് 4.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനോടൊപ്പം തന്നെ വെര്‍ടുവിന്റെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസും ടിഐയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗ്രേഡ് 5 ടൈറ്റാനിയത്തിലാണ് വെര്‍ടു ടിഐയുടെ ബോഡി നിര്‍മിച്ചിരിക്കുന്നത് അധികൃതര്‍ വ്യക്തമാക്കി. ഫോണിന്റെ 184 ഘടകങ്ങള്‍ വെര്‍ടുവിന്റെ ഇംഗ്ലണ്ട് ഫാക്ടറിയിലെ കരകൗശല വിദഗ്ധര്‍ തയ്യാറാക്കിയതാണ്. മികച്ച ശബ്ദത്തിനു ആമിഴ & ഛഹൗളലെി സ്റ്റീരിയോ സ്പീക്കറുകളാണ് വെര്‍ട്ടുവില്‍ ഉപയോഗിച്ചിരിക്കുന്നത്. സഫയര്‍ ക്രിസ്റ്റലില്‍ തയ്യാറാക്കിയിരിക്കുന്ന സ്‌ക്രീന്‍ സമാനരീതിയിലുള്ള മറ്റ് സ്മാര്‍ട്ട് ഫോണുകളേക്കാളും നാലു മടങ്ങ് അധികം പോറലുകളെ പ്രതിരോധിക്കുന്നതാണ്.
ആഡംബര ഫോണുകള്‍ക്ക് മാത്രമായി ലോകോത്തര മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയ 1998ല്‍ സ്ഥാപിച്ചാണ് വെര്‍ടു മൊബൈല്‍. എന്നാല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2012ല്‍ നോക്കിയ വെര്‍ടു മൊബെല്‍ വിഭാഗം വന്‍തുകക്ക് ബ്രിട്ടനിലെ സ്വകാര്യ സ്ഥാപനമായ EQT VI ന് കൈമാറി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment