വിവാഹനിശ്ചയം രണ്ടുമാസം മുമ്പ് ഗുരുവായൂരില്‍ വച്ച് രഹസ്യമായി നടത്തിയിരുന്നു. ആഘോഷങ്ങളില്ലാതെ അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടന്നത്. പുറത്തു നിന്നുള്ളവരെ ഒഴിവാക്കാനാണു കല്യാണമണ്ഡപങ്ങളൊഴിവാക്കി വധൂഗൃഹത്തില്‍ തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടേയും മകനാണു നിഷാല്‍ ചന്ദ്ര.
നിഷാല്‍ ബാലതാരമായി പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയം മതിയാക്കി നിഷാലിനൊപ്പം കുവൈത്തിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും തന്നെ നിരന്തരം മാനസീകമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹമോചനക്കേസ് നല്‍കിയത്.
മാധ്യമങ്ങള്‍ വളരെ ആഘോഷിച്ച സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്. മാധ്യമങ്ങളില്‍ വിവാദമായ വാര്‍ത്തകളും മറ്റും ഇവരുടെ വിവാഹമോചനത്തെ കുറിച്ച് പുറത്തു വന്നിരുന്നു. ഒരു ഓഡിയോ ടേപ്പും ഇത് സംബന്ധിച്ച് യൂട്യൂബില്‍ വന്നത് വിവാദമായിരുന്നു. ജോലിയില്ലാത്ത നിഷാല്‍ ചന്ദ്ര പണത്തിനുവേണ്ടിയാണ് കാവ്യയെ വിവാഹം ചെയ്തതെണ്ടും തികഞ്ഞ ഒരു ഡ്രഗ്ഗ് അഡിക്റ്റാണെന്നും മാധ്യമങ്ങള്‍ അന്ന് ആരോപണം ഉന്നയിച്ചിരുന്നു.
കേസ് മുന്നോട്ടു പോകുന്നതിനിടയില്‍ സ്ത്രീധന പീഡനത്തിന് കൂടി കാവ്യ കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയാവുകയും കേസ് പിന്‍വലിക്കാനും സംയുക്തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kaviya Madavan, Wedding, Malayalam Move


No comments:
Post a Comment