Latest News

ശിഹാബ് തങ്ങളുടെ പേരമകന്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു


കാസര്‍കോട്: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൊച്ചു മകനും കൂട്ടുകാരും സഞ്ചരിച്ച KL 13 4600 ഇന്നോവ കാര്‍ തെക്കിലില്‍ 40 അടി ആഴത്തിലുളള കൊക്കയിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിക്ക് തെക്കിലിലെ പഴയ ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം.

ശിഹാബ് തങ്ങളുടെ മകളുടെ മകന്‍ ഉവൈസും മൂന്ന് കൂട്ടുകാരുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ രണ്ട് തവണ മലക്കം മറിഞ്ഞതിന് ശേഷം കൊക്കയിലേക്ക് വീഴുകയായിരുന്നു. മഴയായതിനാല്‍ റോഡിലൂടെ വെള്ളം ഒഴുകിയിരുന്നതിനാല്‍ കാര്‍ തെന്നി മറിയുകയായിരുന്നു.

കാര്‍ പൂര്‍ണമായും തകര്‍ന്നുവെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മംഗലാപുരത്ത് കോളേജില്‍ പഠിക്കുന്ന ഉവൈസും കൂട്ടുകാരും കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുമ്പോഴാണ്‌ അപകടം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.