കൊച്ചി: ചാനല്‍ റിയാലിറ്റി ഷോകളിലെ നിറസാനിധ്യമായിരുന്ന അജേഷ് റഹ്മാന് (25) അന്തരിച്ചു . അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
നിരവധി റിയാലിറ്റി ഷോകളില്‍ അജേഷ് റഹ്മാന് പങ്കെടുത്തിട്ടുണ്ട്. നൃത്തത്തിന്റെ ആരാധകനായിരുന്ന അജേഷ് നൃത്തം പഠിക്കാതെയാണ് വേദികളില്‍ നൃത്തത്തിന്റെ വ്യത്യസ്ഥ ഭാവങ്ങളുമായി പ്രേക്ഷകരെ അമ്പരിപ്പിച്ചത്. അജേഷിന്റെ മെയ് വഴക്കവും നൃത്തസംയോജനവും സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അടക്കമുള്ളവര്‍ പ്രശംസിച്ചിട്ടുണ്ട്.
2008 ല്‍ അമൃത ടിവിയുടെ ലെറ്റ്സ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് അജേഷ് മിനിസ്ക്രീനില്‍ എത്തിയത്. തുടര്‍ന്ന് നിരവധി റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥിയായും കൊറിയോഗ്രാഫറായും പങ്കെടുത്തു. നിരവധി പരിപാടികളില്‍ അജേഷ് ഒന്നാം സ്ഥാനം നേടിയിരുന്നു.
2010 ല്‍ മലേഷ്യയില്‍ നടന്ന യന്തിരന് ഷോ യില്‍ വ്യത്യസ്ഥ പ്രകടനം നടത്തിയപ്പോള്‍ അജേഷ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെയും പ്രീതിയ്ക്ക് പാത്രമായി. ഹിന്ദിയിലെയും മലയാളത്തിലെയും പ്രശസ്ത നടിമാര്‍ക്കൊപ്പമാണ് അജേഷ് ചുവടു വെച്ചത്.
ചെറുപ്പകാലം മുതല്‍ തന്നെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി അജേഷ് മലയാള സിനിമയിലും സാനിധ്യമുറപ്പിച്ചു മയില്‍പ്പീലികാവ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോബോബന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പ കാലത്തിന് ശബ്ദം നല്‍കിയതാണ് ആദ്യപടി. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഡബ്ബിങ്ങ് ആര്‍ടിസ്റ്റായി. ബാലതാരമായും ക്യാമറയ്ക്കുമുമ്പില്‍ എത്തിയിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് എസ്.ഐ സലീം റഹ്മാന്റെയും ലത്തീഫാ ബീവിയുടെയും മകനാണ്. ഡാന്‍സര്‍ എന്നതിനു പുറമെ ബിടെക്ക് ബിരുദ്ദധാരികൂടിയാണ് അജേഷ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്ത...
-
മുംബൈ: വാനാക്രൈക്കു പിന്നാലെ ആൻഡ്രോയ്ഡ് ഫോണുകൾക്കു നേർക്കും വൈറസ് ആക്രമണം. ചെക്പോയിന്റ് ബ്ലോഗിൽ മാൽവെയറ...
-
ഉദുമ: ഹോട്ടലില്‍ കയറി ഉടമയെയും മകനെയും അക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കുന്നിലെ ക്വളിററി റസ്റ്റോറന്റിലാണ് സംഭവം.[www.ma...


No comments:
Post a Comment