നീലേശ്വരം: കോണ്‍ഗ്രസ് നേതാവും നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ തൈക്കടപ്പുറം കൊട്രച്ചാല്‍ സ്വദേശി ഗോപാലന്‍ ഗുരുസ്വാമി (80) നിര്യാതനായി.
നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രത്തിനടുത്തുള്ള അയ്യപ്പ മഠത്തിന്റെ സ്ഥാപകനില്‍ ഒരാളായ ഗോപാലന്‍ ഗുരുസ്വാമി 55 തവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. നീലേശ്വരത്തും പരിസരങ്ങളിലുമായി ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട് അദ്ദേഹത്തിന്.
ഭാര്യ: പാറുഅമ്മ. മക്കള്‍: ഗൗരി, ഉമ, പരേതനായ മനോജ്, മണികണ്ഠന്‍. മരുമക്കള്‍: ഗണേശന്‍ (പുഞ്ചാവി), സുജാത (മഞ്ചേശ്വരം), ജയശ്രീ (കാസര്‍കോട്).
ഗോപാലന്‍ ഗുരുസ്വാമിയുടെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. പ്രസിഡണ്ട് എം അസിനാര്‍ അധ്യക്ഷത വഹിച്ചു. വി ഗോപി, എം കുഞ്ഞികൃഷ്ണന്‍, എന്‍ കെ രത്‌നാകരന്‍, പ്രവീണ്‍ തോയമ്മല്‍, മൊബ്ബാസ് മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
.jpg)

No comments:
Post a Comment