Latest News

സഞ്ചരിക്കുന്ന മസ്ജിദുമായി ഈദ് ചാരിറ്റി

ദോഹ: വിദൂര പ്രദേശങ്ങളില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ അവസരമൊരുക്കുന്ന സഞ്ചരിക്കുന്ന മസ്ജിദിന്ഈദ് ചാരിറ്റി തുടക്കം കുറിച്ചു. ഖത്തറില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി വരുന്നത്. രാജ്യത്തെ എല്ലാ പ്രദേശത്തെയും മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിനുള്ള സൗകര്യം ഉറപ്പുവരുത്തുകയെന്ന താല്‍പര്യപ്രകാരമാണ് ഈദ് ചാരിറ്റി അധികൃതര്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

നമസ്‌കാര സ്ഥലം ലഭ്യമാകാത്ത പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ വിനോദത്തിനായെത്തുന്നവര്‍ക്ക് സഞ്ചരിക്കുന്ന മസ്ജിദ് പ്രയോജനം ചെയ്യും.
എല്ലാ സജ്ജീകരണങ്ങളുമടങ്ങിയ വലിയ വാഹനമാണ് സഞ്ചരിക്കുന്ന മസ്ജിദായി മാറ്റിയിരിക്കുന്നത്. അംഗശുദ്ധിവരുത്താനുള്ള ജലസംഭരണി, നമസ്‌കരിക്കാനുള്ള മുസ്വല്ലകള്‍, വലിയ വിരിപ്പ്, ലൗഡ് സ്പീക്കര്‍, നമസ്‌കാര പ്രാധാന്യം വ്യക്തമാക്കുന്ന നബിവചനങ്ങളടങ്ങിയ സ്‌ക്രീന്‍, നമസ്‌കാര സമയങ്ങള്‍ രേഖപ്പെടുത്തിയ ഹൈഡ്രോളിക് ടെലസ്‌കോപ് സംവിധാനത്തിലുള്ള മിനാരം തുടങ്ങിയ സജ്ജീകരണങ്ങള്‍ വാഹനത്തിലൊരുക്കിയിട്ടുണ്ട്.
ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ മസ്ജിദ് വകുപ്പ് പ്രതിനിധി പ്രഫ. മാലുല്ല ബിന്‍ അബ്ദുറ ഹ്മാന്‍ അല്‍ജാബിര്‍, ദഅ്‌വ വകുപ്പ് പ്രതിനിധി പ്രഫ. ഫഹദ് ബിന്‍ മുഹമ്മദ് അല്‍ഫഹീദ്, പ്രഫ. മിശ്അല്‍ ശംരി എന്നിവര്‍ പദ്ധതി വളണ്ടിയര്‍മാരെ ആദരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.