ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് പാചക വാതകം ചോര്‍ന്നു. തുടര്‍ന്ന് ഈ പ്രദേശത്തെ 50 വീടുകളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു. താത്കാലികമായി ചോര്‍ച്ച അടച്ചിട്ടുണെ്ടന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ പറഞ്ഞു. മംഗലാപുരത്ത് നിന്ന് വിദഗ്ധര്‍ സ്ഥലത്തും. തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് പാചകവാതകം കയറ്റും. ഇതിന് മൂന്ന് മണിക്കൂര്‍ എടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഒരു കിലോ മീറ്റര്‍ ദൂരത്ത് വെച്ച് ജനങ്ങളെ പോലീസ് തടഞ്ഞു. ജനങ്ങളെ ഇവിടങ്ങളിലേക്ക് കടത്തിവിടുന്നില്ല. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തേയ്ക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചു.
അപകടത്തെത്തുടര്‍ന്ന് കോഴിക്കോട്- വയനാട് റൂട്ടില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കൊടുവളളി-കച്ചേരിമുക്ക്-പടനിലം വഴിയാണ് വാഹനങ്ങള്‍ ഇപ്പോള്‍ കടത്തിവിടുന്നത്. മംഗലാപുരത്ത് നിന്ന് പാലക്കാട്ടേക്ക് എച്ച്പി ഗ്യാസുമായി പോവുന്ന ലോറിയാണ് മറിഞ്ഞത്. മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നുളള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. താമരശേരി ഡിവൈഎസ്പി ജയ്‌സണ്‍ കെ.എബ്രഹാം, കൊടുവളളി എസ്‌ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സംഘവും സ്ഥലത്തെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment