Latest News

രണ്ടര കിലോ ലഗേജ് അധികം;യുവാവിന് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചു

റിയാദ്: നിതാഖാത്തിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങാന്‍ റിയാദ് എയര്‍ പോര്‍ട്ടിലെത്തിയ യുവാവിന് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചു. രണ്ടര കിലോ ലഗേജ് അധികമുണ്ടെന്ന കാരണത്താലാണ് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചത്. മധുര സ്വദേശി ഷറബുദ്ദീന്‍ ആണ് എയര്‍ ഇന്ത്യയുടെ ക്രൂരതയ്ക്കിരയായത്.

സൗദി അറേബ്യയില്‍ സ്വദേശി വാത്കരണത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട മധുര സ്വദേശി ഷറബുദ്ദീന്‍ നാട്ടിലേക്ക് മടങ്ങാനായി കഴിഞ്ഞ ദിവസമാണ്‌ റിയാദ് വിമാനത്താവളത്തിലെത്തിയത്.വിമാനത്താവളത്തിലെത്തിയ ഷറബുദ്ദീന്റെ ലഗേജ് അധികൃതര്‍ പരിശോധിച്ച ശേഷം ബോര്‍ഡിംഗ് പാസ് അനുവദിച്ചു. ബോര്‍ഡിംഗ് പാസ് കൈപ്പറ്റിയ ശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ ഷറബുദ്ദീനോട് മോശമായി പെരുമാറുകയായിരുന്നു.

ഷറബുദ്ദീന്‍ വിമാനത്തില്‍ അനുവദിച്ചതിനെക്കാള്‍ രണ്ട കിലോഗ്രാം ലഗേജ് അധികമായി കൊണ്ട് വന്നു എന്നും ഇതിനു നൂറു റിയാല്‍ പിഴ അടയ്ക്കണമെന്നും ഉദ്യോസ്ഥന്‍ ആവശ്യപ്പെട്ടു.തന്റെ കയ്യില്‍ പണമില്ല എന്നും ലഗേജ് ഉപേക്ഷിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ഷറബുദ്ദീന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ ഷറബുദ്ദീന്‍ യാത്രാനുമതി നിഷേധിച്ചു.

നിയമ വിരുദ്ധമായ രീതിയില്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പണം പിരിക്കുകയാണെന്നും ആര്‍ക്കും രസീത് നല്‍കുന്നില്ലെന്നും ഷറബുദ്ദീന്‍ ആരോപിക്കുന്നു.

ഫ്രീ വിസയില്‍ ജോലി ചെയ്യുകയായിരുന്ന ഷറബുദ്ദീന്‍ പോലീസ് പിടിയിലാകും എന്ന ഘട്ടത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. റിയാദിലെ മസ്ഊദ്, രാധാകൃഷ്ണന്‍ എന്നീ രണ്ടു മലയാളികളാണ് ഷറബുദ്ദീന് വിമാന ടിക്കറ്റ് നല്‍കി സഹായിച്ചത്. യാത്ര മുടങ്ങിയതോടെ ഏതു നിമിഷവും പോലീസ് പിടിയിലാകും എന്ന ആശങ്കയില്‍ മുറിയില്‍ തന്നെ കഴിയുകയാണ് ഷറബുദ്ദീന്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.