കാണാതായവരില്‍ ചിലരൊക്കെ ഒറ്റയ്ക്കും വിവാഹിതരായും കാമുകന്റെ വഞ്ചനയ്്ക്കിരയായും വീടുകളില്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും പലരും ഇപ്പോഴും മടങ്ങിയെത്താത്തത് നാടിന്റെ തന്നെ സമാധാനം കെടുത്തുകയും വര്‍ഗീയമായ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്നു.
കാസര്‍കോട് താലൂക്കിനകത്തെ പോലീസ് സ്‌റ്റേഷനുകളിലാണു കാണാതായവരെ കുറിച്ചുളള പരാതികള്‍ ഏറെയെത്തുന്നത്. ആവശ്യത്തിനു പോലീസുകാരില്ലാതെയും വാഹന സൗകര്യങ്ങളില്ലാതെയും മറ്റു കേസുകളുടെ അന്വേഷണം പോലും വഴിമുട്ടി നില്‍ക്കുന്നതിനിടയില്‍ തന്നെയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും യുവതികളേയും കാണാതായെന്ന പരാതികളും ദിനംപ്രതി സ്‌റ്റേഷനുകളിലെത്തിക്കൊണ്ടിരിക്കുന്നത്.
കാസര്‍കോട്്, കുമ്പള, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നുമാത്രം കഴിഞ്ഞ ഒരു മാസത്തിനുളളില്‍ പതിനഞ്ചോളം പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇതില്‍ ദിവസങ്ങള്‍ക്കു ശേഷം പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയത് മൂന്നു പേരെയാണ്. കമിതാക്കളായ ചിലര്‍ ഇനി തങ്ങളെ അന്വേഷിക്കേണ്ടെന്നു പോലീസിനേയും ബന്ധുക്കളേയും ഫോണ്‍ മുഖേന അറിയിച്ചെങ്കിലും പരാതി ലഭിക്കുകയും കേസെടുക്കുകയും ചെയ്തതിനാല്‍ ഇവരെ കണ്ടെത്തേണ്ടതു പോലീസിന്റെ കര്‍ത്തവ്യമായതിനാല്‍ പലവഴിക്കായി അന്വേഷണം നീങ്ങുന്നുമുണ്ട്.
ഉപ്പള കയ്യാര്‍ ജോഡ്കല്ലിലെ നാരായണഷെട്ടിയുടെ മകള്‍ സ്വപ്ന(21), മഞ്ചേശ്വരം ഹൊസബെട്ടു അഞ്ചിക്കട്ട മൂലയിലെ ഫാത്തിമത്ത് ജുമൈരിയ(16) എന്നിവരെയാണ് ഏറ്റവും അവസാനമായി കാണാതായത്. വിഎച്ച്പി ജില്ലാ ട്രഷറര്‍ കൂടിയായ നാരായണഷെട്ടിയുടെ മകളാണ് സ്വപ്ന. 14നാണു യുവതിയെ കാണാതായത്.
സ്വപ്ന ഒരു യുവാവിനൊപ്പം നാടുവിട്ടതാണെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും കുമ്പള പോലീസ് പറയുന്നതെങ്കിലും യുവതിയെ തട്ടിക്കൊണ്ടു പോയതാണെന്നാണ് പിതാവും ബന്ധുക്കളും പറയുന്നത്.
സ്വപ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കുമ്പള പോലീസ് സ്‌റ്റേഷനിലേക്കു വിഎച്ച്പിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടന്നിരുന്നു. ഹൊസബെട്ടു അഞ്ചിക്കട്ട മൂലയിലെ ഫാത്തിമത്ത് ജുമൈരിയ(16)യെ കാണാതായത് കഴിഞ്ഞ മെയ് 15 നാണ്.
ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ജുമൈരിയയെ കണ്ടെത്താനാവാത്തതിനാല്‍ മാതാവ് ആയിഷയാണ് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. ഇവരെക്കുറിച്ചുളള അന്വേഷണം നടക്കുന്നതിനിടയില്‍ തന്നെ കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തളങ്കരയില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു.
തന്നെ കാസര്‍കോട് കുഡ്‌ലുവിലെ യുവാവ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണു പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്നു യുവാവിനെതിരേ ബലാത്സംഗത്തിനു പോലീസ് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച തന്നെ മൊഗ്രാലില്‍ നിന്നും കുമ്പളയില്‍ നിന്നും കാണാതായ നിരവധി പെണ്‍കുട്ടികളെക്കുറിച്ചുളള അന്വേഷണം മംഗലാപുരം ഭാഗത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഓരോ ദിവസവും പല കാരണങ്ങളാലും പ്രണയക്കുരുക്കിലകപ്പെട്ടും പെണ്‍കുട്ടികള്‍ വീടു വിട്ടിറങ്ങുകയും അല്ലെങ്കില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും ചെയ്തിട്ടും ശക്തമായൊരു അന്വേഷണം പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ലെന്ന പരാതി വ്യാപകമാണ്. പെണ്‍കുട്ടികളുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസില്‍ പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മാത്രമല്ല വിദ്യാനഗര്‍, ബേഡകം, ബദിയഡുക്ക, ബേക്കല്‍, കാഞ്ഞങ്ങാട്, വെളളരിക്കുണ്ട്, ചിറ്റാരിക്കാല്‍, ചീമേനി, നീലേശ്വരം, ചന്തേര, അമ്പലത്തറ പോലീസ്്‌സ്‌റ്റേഷന്‍ പരിധികളിലെ പ്രതിദിനമെത്തുന്ന പരാതികളിലൊന്ന് പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ടായിരുക്കും. കാസര്‍കോട്ടെ വനിതാസെല്‍ പോലും ഇത്തരം കേസുകളില്‍ ഇടപെടുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
(കടപ്പാട്: ദീപിക)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment