പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് വാതില്‍മാടിയിലെ പരേതനായ ശ്രീജിത്തിന്റെ മകന്‍ അതുല്‍ജിത്തിനെ (11) ആണ് ദുരിതജീവിതം നയിക്കുന്നതിനിടയില്‍ അമ്മയും ഉപേക്ഷിച്ചത്.
അതുല്‍ജിത്ത് ജനിച്ച് ഒന്നര വയസായപ്പോള്‍ കാലിനും കൈയ്ക്കും ചലനശേഷി നഷ്ടപ്പെട്ടതോടെ രോഗലക്ഷണം കണ്ടുതുടങ്ങി. പിന്നീടു ശരീരത്തിന്റെ ഓരോ ഭാഗവും പൂര്‍ണമായും ചലനമില്ലാതെ കിടപ്പിലാവുകയായിരുന്നു. രണ്ടുവയസ് കഴിഞ്ഞതോടെ കുട്ടിയുടെ തല അസാധാരണമായ രീതിയില്‍ വളരാന്‍ തുടങ്ങി. പലസ്ഥലങ്ങളിലും മാറി മാറി ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലാണു കരിവെള്ളൂരിലെ ബന്ധുവീട്ടില്‍ പോയി തിരികെ ഓട്ടോറിക്ഷയില്‍ വരുന്നതിനിടയില്‍ വാഹനം അപകടത്തില്‍പ്പെട്ട് അച്ഛനും ഇളയ സഹോദരനും മരിച്ചത്.
ശ്രീജിത്ത് കൂലിവേലയെടുത്തു കിട്ടുന്ന പണമായിരുന്നു കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗം. ശ്രീജിത്ത് മരണത്തിനു കീഴടങ്ങിയതോടെ അമ്മയും മക്കളായ അഭിജിത്ത്, അഞ്ജന, രോഗബാധിതനായ അതുല്‍ജിത്ത് എന്നിവര്‍ നാട്ടുകാരുടെ കാരുണ്യത്തില്‍ കഴിയുമ്പോഴാണ് ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്ത ഈ കുടുംബത്തിന്റെ പ്രയാസങ്ങള്‍ മനസിലാക്കി തൃശൂരിലെ വേലൂര്‍ സെന്റ് മേരീസ് മേഴ്‌സി ഹോമിലെ അധികൃതരെത്തി ഇവരെ സംരക്ഷിക്കാനായി കുട്ടിക്കൊണ്ടുപോയത്. അവിടെ അതുല്‍ജിത്തിന് ആവശ്യമായ ചികിത്സ നല്‍കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഇതോടെ ഈ കുടുംബത്തിന്റെ സകല പ്രതീക്ഷകളും തകരുകയായിരുന്നു.
എന്‍ഡോസള്‍ഫാന്റെ പരിണിത ഫലമാണ് അഭിജിത്തിന്റെ രോഗകാരണമെന്നു ഡോക്ടര്‍മാര്‍ കണെ്ടത്തിയതോടെ രോഗവിവരങ്ങള്‍ വച്ചു ബന്ധപ്പെട്ട പഞ്ചായത്തിലും ആരോഗ്യവകുപ്പധികൃതര്‍ക്കും അതുല്‍ജിത്തിനെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു നിരവധി തവണ ബന്ധുക്കള്‍ അപേക്ഷ നല്‍കിയെങ്കിലും എന്‍ഡോസള്‍ഫാന്‍ സഹായം നല്‍കാനോ ലിസ്റ്റില്‍പ്പെടുത്താനോ ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല. വേലൂര്‍ മേഴ്‌സി ഹോമില്‍ താമസിച്ചു വരുന്നതിനിടയിലാണു രോഗബാധിതനായ കുട്ടിയെയും മറ്റു രണ്ടുമക്കളെയും ഉപേക്ഷിച്ച് ഇവരുടെ അമ്മ മറ്റാരുടെയോ കൂടെപോയത്. ഇതോടെ തനിച്ചായ കുട്ടികളില്‍ രോഗബാധിതനായ അതുല്‍ജിത്തിനെ ശുശ്രൂഷിക്കാനായി ചാമുണ്ഡിക്കുന്ന് വാതില്‍മാടിയിലെ മാതൃസഹോദരി ഇന്ദിര തന്റെ വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു.
തലയില്‍ പഴുപ്പ് ബാധിച്ച അതുല്‍ജിത്തിനു ഭക്ഷണം അരച്ചു വായിലേക്ക് ഒഴിച്ചുകൊടുക്കുകയാണു ചെയ്യുന്നത്. മലമൂത്ര വിസര്‍ജനം കിടന്ന കിടപ്പില്‍ നിര്‍വഹിക്കുന്ന അതുല്‍ജിത്തിന്റെ തലയിലുണ്ടാകുന്ന പഴുപ്പു പുറത്തേക്ക് ഒഴുകാന്‍ നെഞ്ചില്‍ക്കൂടി കുഴല്‍ മൂത്രനാളിയിലേക്കു പിടിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ സഹായത്തിനായി എപ്പോഴും രണ്ടുപേര്‍ അരികില്‍ത്തന്നെ വേണ്ടിവരുന്നു. ഏറെ സാമ്പത്തിക പ്രയാസത്തില്‍ കഴിയുന്ന ചന്ദ്രികയുടെ കുടുംബത്തിന് അര്‍ഹമായ മറ്റുസാഹായങ്ങളൊന്നും ലഭിക്കാത്തത് ഇവരെ ദുരിതത്തിലാക്കുന്നു. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അതുല്‍ജിത്തിന് ആവശ്യമായ ചികിത്സാ സഹായം എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ കനിയണമെന്ന അപേക്ഷയിലാണു ചന്ദ്രികയും കുടുംബവും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment