കാസര്‍കോട്: കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതും ആശാവഹവുമാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ കുതിരകച്ചവടത്തിലൂടെ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് എം.എല്‍.എമാരെ വിലക്കെടുത്ത പാര്‍ട്ടിക്ക് ഖനി കുത്തക മുതലാളിമാരുടെ കള്ളപ്പണത്തിന് ജനവികാരത്തെ വിലക്കെടുക്കാനാകില്ലെന്നതിന്റെ തെളിവും അത്തരക്കാര്‍ക്കുള്ള തിരിച്ചടിയുമാണ് തെരഞ്ഞെടുപ്പ് ഫലം.
രാജ്യത്തെ ശിഥിലമാക്കാനും സമുദായത്തിന്റെ മുഖത്ത് കരിവാരിതേച്ച് അപമാനിതരാക്കാനും വര്‍ഗ്ഗീയവാദികളില്‍ നിന്നും അച്ചാരംവാങ്ങിയ എസ്.ഡി.പി.ഐ ഒറ്റുകാര്‍ക്കുള്ള പാഠവും അവഹേളനവുമാണ് ജനകീയ ഫലം. കേരളത്തില്‍ നിന്ന് തങ്ങളുടെ ഏറ്റവും വലിയ ശക്തികേന്ദ്രം കര്‍ണാടകയാണെന്നം അവിടെ എത്തിയാല്‍ തിരിച്ച് കേരളത്തെയും അവസരത്തിനൊത്ത് മറ്റു സംസ്ഥാനങ്ങളെയും ശക്തികേന്ദ്രമായി ചൂണ്ടിക്കാട്ടി വീമ്പിളക്കുന്നവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ മൊത്തം വോട്ടുകള്‍ വിരലിലെണ്ണികഴിയുന്നത് കണക്കുപഠിക്കാനെങ്കിലും ഉപകാരമാകും.
വിഘടന വാദികളുടെ സംഘടന ഏറ്റവും വീറ് കാണിച്ച മണ്ഡലങ്ങളിലൊക്കെ കോണ്‍ഗ്രസ് മതേതര പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കൂടിയത് എസ്.ഡി.പി.ഐ എന്ന പ്രസ്ഥാനത്തിന്റെ മഹാകരുത്ത്‌കൊണ്ടാണെന്ന് നേതാക്കള്‍ പരിഹസിച്ചു. മെഴുക് തിരിവെട്ടത്തില്‍ വിധ്വസകം പ്രവര്‍ത്തനങ്ങളും സൂര്യനുദിച്ചാല്‍ ജനകീയ പ്രശ്‌നങ്ങളും പറഞ്ഞ് അധികാരത്തിനായി സമുദായത്തെ കുരുതികൊടുത്ത് കോലംകെട്ടുന്നവര്‍ യുവജനവികാരത്തെ മുതലെടുക്കാനും തിന്മയിലേക്ക് തള്ളിവിടാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയെങ്കിലും നിര്‍ത്താന്‍ തയാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment