![]() |
| സെബാസ്റ്റ്യന്‍ |
സംഭവം നടക്കുന്ന ദിവസം പാണത്തൂര്‍ ഭാഗത്ത് പട്രോളിംഗ് നടത്തിയ രാജപുരം ഗ്രേഡ് എസ് ഐ കെ.അഷ്‌റഫ്, പോലീസ് ജീപ്പിലുണ്ടായിരുന്ന എ ആര്‍ ക്യാമ്പിലെ വിജയകൃഷ്ണന്‍ എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സ്ഥലം മാറ്റിയത്.
ഇതില്‍ എം.അഷറഫിനെ കാസര്‍കോട് കണ്‍ട്രോള്‍ റൂമിലേക്കും വിജയകൃഷ്ണനെ എആര്‍ ക്യാമ്പിലേക്കുമാണ് സ്ഥലംമാറ്റിയത്.
ഇവര്‍ക്കെതിരേയുള്ള കൂടുതല്‍ നടപടി അന്വേഷണം പൂര്‍ത്തിയായ മുറയ്ക്കു ഉണ്ടാകുമെന്നു കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ചാര്‍ജ് വഹിക്കുന്ന പി.തമ്പാന്‍ പറഞ്ഞു. കേസിന്റെ അന്വേഷണ ചുമതല കാഞ്ഞങ്ങാട് സിഐ ബാബു പെരിങ്ങേത്തിനാണ്.
പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ ബാപ്പുങ്കയത്തെ സെബാസ്റ്റ്യന്‍ (26) കിണറ്റില്‍ വീണു മരിക്കാനിടയായ സംഭവത്തിനു കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമാന്നാവശ്യപ്പെട്ടാണ് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിനെ തുടര്‍ന്ന് പഞ്ചായത്തില്‍ കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
ഇരുചക്രവാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
മരണപ്പെട്ട യുവാവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതിനു ശേഷം തറവാട് വീടായ ഇടുക്കി ഉപ്പുതറയിലേക്കു കൊണ്ടുപോയി. ചൊവ്വാഴ്ച ഉച്ചയോടെ സംസ്‌കാരം നടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment