Latest News

ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയ ഭാര്യ പിടിയില്‍

കുമളി: ഭാര്യ കൊന്നു കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ശനിയാഴ്ച പുറത്തെടുക്കും. കുമളി ആനവിലാസം സുബിന്‍ഭവനില്‍ സുരേഷി(38)നെ ഏപ്രില്‍ ഏഴിന് ഭാര്യ വാണീശ്വരി(28) കൊലപ്പെടുത്തിയത്. കന്യാകുമാരി കുളച്ചില്‍ സ്വദേശിയും മേസ്തിരിപ്പണിക്കാരനുമായ സുരേഷും ആനവിലാസത്തെ തോട്ടംതൊഴിലാളിയായ വാണീശ്വരിയുമായി 13 വര്‍ഷം മുമ്പ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇതില്‍ ഇവര്‍ക്ക് മൂന്നുവയസ് പ്രായമുള്ള ഒരാണ്‍കുട്ടി യുമുണ്ട്. മദ്യപനായ സുരേഷ് ഭാര്യയുമായി കലഹിക്കുമായിരുന്നു.

സംഭവ ദിവസം മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കുകൂടി. ഇതിനിടയില്‍ അപസ്മാര രോഗി കൂടിയായ സുരേഷ് നിലത്തു കമിഴ്ന്നു വീണതോടെ വാണീശ്വരി ഇയാളുടെ കൈകള്‍ ബന്ധിച്ചു. വീട്ടിനുള്ളിലെ മറ്റൊരു മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി കിടത്തി തലയിലൂടെ തുണികെട്ടി. പിന്നെ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മൂടിയശേഷം തുണിപിരിച്ച് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തുകയായിരുന്നു.

പുലര്‍ച്ചയോടെ മൃതദേഹം വീടിന്റെ പുറകുവശത്ത് അടുക്കളയായി ഉപയോഗിച്ചിരുന്ന സ്ഥലത്തെത്തിച്ച് ഇവിടെയുള്ള മണ്‍തിട്ടയിടിച്ചിട്ട് ഇതിനു മുകളില്‍ കല്ലുകള്‍ പെറുക്കിവെയ്ക്കുകയും ചെയ്തു. പിന്നീട് ഇവിടെ ആട്ടിന്‍കൂടും സ്ഥാപിച്ചു. ഇതോടെ സംഭവം പുറലോകമറിഞ്ഞില്ല. സുരേഷിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചെങ്കിലും ഇയാള്‍ നാട്ടില്‍ പോയിരിക്കുകയാണെന്നാണ് വാണീശ്വരി പറഞ്ഞു. സുരേഷിനെ കാണാതായ വിവരം വാണീശ്വരിയുടെ സഹോദരി ആനന്ദലക്ഷ്മി അന്വേഷിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചത്. സംഭവ ദിവസം രാത്രിയില്‍ കെട്ടഴിച്ചു വിടാനായി സുരേഷ് പലതവണ ആവശ്യപ്പെടുന്നത് തൊട്ടടുത്ത് താമസിക്കുന്ന ആനന്ദലക്ഷ്മി കേട്ടിരുന്നു.

പിറ്റേദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെ വാണീശ്വരി മണ്‍തിട്ടയിടിക്കുന്നതും ശ്രദ്ധയില്‍പെട്ടിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ ആനന്ദലക്ഷ്മിക്കുണ്ടായ സംശയമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇതു സംബന്ധിച്ച സംശയം നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പൊതുപ്രവര്‍ത്തകനായ കുഞ്ഞുമോന്‍ വാണീശ്വരിയേയും ഇവരുടെ മാതാവ് റാണിയേയും വിളിച്ച് ഇക്കാര്യം അന്വേഷിച്ചതോടെയാണ് വ്യാഴാഴ്ച വൈകിട്ടോടെ കൊലപാതക വിവരത്തിന്റെ ചുരുള്‍ നിവര്‍ന്നത്. ഇതിനെ തുടര്‍ന്ന് വാണീശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.