Latest News

കണ്ണൂരിനു അഞ്ചു ദിനങ്ങള്‍ മധുരമൂറുന്ന മാമ്പഴക്കാലത്തിന്റേത്


കണ്ണൂര്‍: കണ്ണൂരിനു ഇനിയുള്ള അഞ്ചു ദിനങ്ങള്‍ മധുരമൂറുന്ന മാമ്പഴക്കാലത്തിന്റേത്. കിസാന്റെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ഓഫീസ് അങ്കണ ത്തില്‍ നടക്കുന്ന മാമ്പഴ മഹോ ത്സവം വ്യത്യസ്ത ഇനം മാമ്പഴ ങ്ങളുടെ രുചി നുക രാനും കൂടുതല്‍ ഇനങ്ങളെ അറിയാനുമുള്ള അവസരം കൂടി യായി മാറുകയാണ്.

മാങ്ങയിലെ രാജ്ഞിയായ അല്‍ഫോണ്‍സ, മൈലാപ്പൂര്‍, ബംഗാള്‍ സോന, അമൃതം, അമ്മിണി, ആലംപൂര്‍ ബനേഷാന്‍, ബെന്നത്ത് അല്‍ഫോണ്‍സ, ബനീഷാന്‍, ബംഗോറ, ബംഗനപ്പള്ളി, ബ്ലാത്തി, ചന്ദ്രക്കാരന്‍, ഛോട്ടാ ജഹാംഗീര്‍, ക്രീപ്പിങ്, ചിറ്റൂര്‍, ചക്കരക്കട്ടി, ചിന്നരസം, ചകരി, സുവര്‍ണരേഖ, ഫിറങ്കിലഡുവ, ഗോമാണ, കുദാദാദ്, ഹിമയുദ്ദീന്‍, നീലം, കാലപാടി, ഹിമപസന്ത്, എച്ച്. 56 അല്‍ഫോണ്‍സ, ജഹാംഗീര്‍, കിളിച്ചുണ്ടന്‍, മല്‍ഗോവ, കര്‍പ്പൂരഗന്ധി, റെഡ്ഡി പസന്ത്, നംഗലേരി, നടുചേലവനരാജ്, കൊവേരി, പ്രിയോര്‍, പാതിരി, പുട്ടു, പുള്ളൂര്‍, റുമാനി, രത്‌നഗിരി തുടങ്ങി കണ്ണൂരിന്റെ ബ്രാന്‍ഡ് മാങ്ങയായ കുറ്റിയാട്ടൂര്‍ മാങ്ങ, കുറുക്കന്‍ മാങ്ങ, നാടാര്‍, പുളിയന്‍, ബപ്പക്കായി, അച്ചാര്‍മാങ്ങ എന്നിവയൊക്കെയാണ് മേളയുടെ പ്രധാന ആകര്‍ഷണം. മാമ്പഴങ്ങള്‍ കൂടാതെ അത്യുത്പാദന ശേഷിയുള്ള മാവിന്‍തൈകള്‍, മാങ്ങ ഉത്പന്നങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയും മേളയിലുണ്ട്.

59 സ്റ്റാളുകളാണ് മേളയിലുള്ളത്. ആറളം ഫാമിന്റെ സ്റ്റാളില്‍ മാങ്ങയും വിവിധതരം മാവിന്‍തൈകളുമുണ്ട്. കുറ്റിയാട്ടൂര്‍, ബംഗനപ്പള്ളി, നീലം, എച്ച്.56, അമരപ്പള്ളി, മുണ്ടപ്പ, മാലിക തുടങ്ങിയ അത്യുത്പാദന ശേഷിയുള്ള മാവിന്‍തൈകള്‍ക്ക് കൂടയൊന്നിന് 50 രൂപയാണ് വില. കുറ്റിയാട്ടൂര്‍ മാവ് കര്‍ഷകസമിതിയുടെ സ്റ്റാളില്‍ മാമ്പഴ സ്‌ക്വാഷ്, ജാം എന്നിവയും ലഭിക്കും. കുടുംബശ്രീയുടെ സ്റ്റാളുകളും മേളയിലുണ്ട്.

മാമ്പഴമേള വെള്ളിയാഴ്ച രാവിലെ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. ടി.ഒ.മോഹനന്‍ അധ്യക്ഷത വഹിച്ചു. പ്രദര്‍ശനം ഉദ്ഘാടനം കെ.എം.ഷാജി എം.എല്‍.എ. നിര്‍വ്വഹിച്ചു. കളക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍, എം.സി.ശ്രീജ, സി.സമീര്‍, യു.പുഷ്പരാജ്, കെ.ബാലചന്ദ്രന്‍, ഡോ. കെ.അബ്ദുള്‍കരീം, ഡോ. കെ.പി.മമ്മൂട്ടി, പി.സി.ധനരാജന്‍, എം.വി.പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.ഉഷാമണി സ്വാഗതവും കിസാന്‍ സെക്രട്ടറി എം.രത്‌നകുമാര്‍ നന്ദിയും പറഞ്ഞു. മേളയില്‍ പ്രവേശനം സൗജന്യമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mango Fest

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.